അയാളെ വീട്ടിൽ കയറ്റാൻ കൊള്ളില്ല; ഒരു രാഷ്ട്രീയക്കാരൻ ആകാനുള്ള അർഹത കടകംപള്ളിക്ക് ഇല്ല; മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ  ഗുരുതരമായ  ആരോപണങ്ങളുമായി സ്വപ്ന സുരേഷ്

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സ്വപ്ന സുരേഷ് ചതിയുടെ പത്മ്യൂഹം എന്ന തന്റെ ആത്മകഥ പുറത്തിറക്കിയത്. ഇതുമായി ബന്ധപ്പെട്ടു ഒരു ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സ്വപ്ന സുരേഷ് അതീവ ഗുരുതരമായ ചില ആരോപണങ്ങൾ ഉന്നയിച്ചത്.

swapna suresh 1 1 1
അയാളെ വീട്ടിൽ കയറ്റാൻ കൊള്ളില്ല; ഒരു രാഷ്ട്രീയക്കാരൻ ആകാനുള്ള അർഹത കടകംപള്ളിക്ക് ഇല്ല; മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ  ഗുരുതരമായ  ആരോപണങ്ങളുമായി സ്വപ്ന സുരേഷ് 1

മുൻ മന്ത്രിമാരായ കട സുരേന്ദ്രൻ തോമസ് ഐസക്, സ്പീക്കർ ആയിരുന്ന ശ്രീരാമകൃഷ്ണൻ  എന്നിവർക്കെതിരെയാണ് സ്വപ്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതിൽ അതീവ ഗുരുതരമായ ആരോപണമാണ് മുൻ ദേവസ്വം മന്ത്രി കൂടി ആയിരുന്ന കടകംപള്ളി സുരേന്ദ്രനെതിരെ സ്വപ്ന ഉന്നയിച്ചിരിക്കുന്നത്.

 കടകംപള്ളി സുരേന്ദ്രൻ തന്നെ കൊച്ചിയിലെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചുവെന്നു സ്വപ്ന പറയുന്നു. ഒരു രാഷ്ട്രീയക്കാരൻ ആകാൻ പോലും ഉള്ള അർഹത കടകംപള്ളി സുരേന്ദ്രനില്ല. അയാള്‍ വീട്ടിൽ കയറ്റാന്‍ കൊള്ളാത്തവൻ ആണ്. ഫോണിൽ കൂടി മോശമായി സംസാരിക്കുകയും ലൈംഗികമായി  പെരുമാറുകയും ചെയ്തു. കടകംപള്ളി തന്റെ വീട്ടിലേക്ക് വരാമെന്നും ഹോട്ടലിൽ മുറി എടുക്കാമെന്നും പറഞ്ഞു.  അശ്ലീല ചുവയുള്ള മെസ്സേജുകൾ അയക്കുകയും ചെയ്തു. മുറിയിലേക്ക് ചെല്ലാൻ നിർബന്ധിച്ചു. ഇതേക്കുറിച്ച് ശിവശങ്കറിന് അറിയാം. എന്നാൽ അദ്ദേഹം മന്ത്രിയാണെന്നും ഇത് ആരോടും പറയണ്ട എന്നുമാണ് ശിവശങ്കർ തന്നോട് പറഞ്ഞത്. ഇതിന്റെ എല്ലാം തെളിവുകൾ ഉണ്ട്,  അത് ഈ ഡിക്ക് കൈമാറിയിട്ടുമുണ്ട്. താൻ പറഞ്ഞത് കള്ളമാണെങ്കിൽ തനിക്കെതിരെ കേസ് കൊടുക്കട്ടെ എന്നും സ്വപ്ന പറയുന്നു. ബോൾഗാട്ടിയിലെ ഹോട്ടൽ ഉദ്ഘാടനത്തിന് കടകംപള്ളി എത്തിയിരുന്നു. അപ്പോൾ അവിടെ താനും ഉണ്ടായിരുന്നു. ഹോട്ടലിൽ മുറിയെടുക്കാം എന്ന് പറഞ്ഞു. കടകംപള്ളിക്കെതിരെ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്.  മര്യാദയോടെ പെരുമാറണമെന്ന് പറഞ്ഞതിനുശേഷം അദ്ദേഹത്തിന് തന്നോട് ദേഷ്യം ആയിരുന്നെന്നും സ്വപ്ന പറയുന്നു.

അതേസമയം തോമസ് ഐസക് ഡയറക്ടറായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഇൻഡയരാക്‍ടായി പലതും സൂചിപ്പിച്ചതായും തന്നെ മൂന്നാറിലേക്ക് ക്ഷണിച്ചതായും സ്വപ്ന പറയുന്നു. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ സ്ഥാനം മറന്ന് ഒരു കോളേജ് കുട്ടിയെ പോലെ ആണ് തന്നോട് പെരുമാറിയതൊന്നും സ്വപ്ന ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button