നിങ്ങള്‍ മൃഗസ്നേഹി ആണെങ്കിൽ തെരുവ് നായ്ക്കൾക്ക് നിങ്ങളുടെ വീട്ടിൽ വച്ച് മാത്രം ഭക്ഷണം നൽകുക; തെരുവ് നായ്ക്കളെ ദത്തെടുത്ത് വളര്‍ത്തുക; ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം ഇങ്ങനെ

തെരുവ് നായ്ക്കൾക്ക് വേണ്ടി ശബ്ദം ഉയർത്തുന്നവർ അവരവരുടെ വീടുകളിൽ തെരുവ് നായ്കള്‍ക്ക്  ഭക്ഷണം ഒരുക്കണമെന്ന് മുംബൈ ഹൈക്കോടതി അഭിപ്രായപ്പെട്ടു. മുംബൈ ഹൈക്കോടതിയുടെ നാഗ്പൂർ ബഞ്ചിന്റെ താണ് ഈ സുപ്രധാന നിരീക്ഷണം. തെരുവു നായ്ക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി ശബ്ദമുയർത്തുന്നവർ നിയമപരമായി നാഗ്പൂർ മുനിസിപ്പൽ കോപ്പറേഷനിൽ രജിസ്റ്റർ ചെയ്തു തെരുവു നായ്ക്കളെ ദത്തെടുത്ത് സംരക്ഷിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.  മാത്രമല്ല തെരുവുകളിൽ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർക്കെതിരെ കേസെടുക്കാനും കോടതി ഉത്തരവിട്ടു. മനുഷ്യന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തെരുവ് നായ്ക്കൾക്കെതിരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനാൽ ആണ് കേസെടുക്കാൻ കോടതി അനുമതി നൽകിയത്.

street dogs 1
നിങ്ങള്‍ മൃഗസ്നേഹി ആണെങ്കിൽ തെരുവ് നായ്ക്കൾക്ക് നിങ്ങളുടെ വീട്ടിൽ വച്ച് മാത്രം ഭക്ഷണം നൽകുക; തെരുവ് നായ്ക്കളെ ദത്തെടുത്ത് വളര്‍ത്തുക; ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം ഇങ്ങനെ 1

നോയിഡയിൽ തെരുവുനായയുടെ ആക്രമണത്തിൽ നവജാത ശിശു ഗുരുതരമായി പരിക്ക് പറ്റി മരണമടഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുംബൈ ഹൈക്കോടതി ഇത്തരം ഒരു നിർദ്ദേശം മുന്നോട്ടു വച്ചത്. തെരുവ് നായ്ക്കൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ മൃഗ സ്നേഹികളുടെ ഇടപെടൽ തടസ്സം സൃഷ്ടിക്കുന്നത്  മുംബൈ ഹൈക്കോടതിയുടെ ഈ വിധിയുടെ അടിസ്ഥാനത്തിൽ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. തെരുവ് നായ്ക്കളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം മൃഗസ്നേഹികൾക്ക് നൽകുന്നതാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി.

street dog 2
നിങ്ങള്‍ മൃഗസ്നേഹി ആണെങ്കിൽ തെരുവ് നായ്ക്കൾക്ക് നിങ്ങളുടെ വീട്ടിൽ വച്ച് മാത്രം ഭക്ഷണം നൽകുക; തെരുവ് നായ്ക്കളെ ദത്തെടുത്ത് വളര്‍ത്തുക; ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം ഇങ്ങനെ 2

നോയിഡയിൽ തെരുവുനായരുടെ ആക്രമണത്തിൽ ഉറങ്ങിക്കിടന്ന നവജാത ശിശുവിന്റെ കൂടൽമാല പുറത്തു വന്നിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തിലാണ് കോടതി ഇത്തരമൊരു നിർദ്ദേശം മുന്നോട്ടു വച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button