മുഖ്യമന്ത്രിയായതോടെ ആസ്തി ഇരട്ടിയായി വർദ്ധിച്ചു; ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂർ ഒരു സൂചനയാണ്; കണക്കുകൾ ഇങ്ങനെ

രാഷ്ട്രീയ പ്രവർത്തനം എന്നതുകൊണ്ട് പൊതുസേവനം മാത്രമല്ല ഇന്ന് പലരും ലക്ഷ്യം വയ്ക്കുന്നത്. സ്വയം വളരാനും ഒപ്പം ചേർന്നു നിൽക്കുന്നവരെ വളർത്താനുമുള്ള ശേഷി കൂടി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർക്ക് കൈവരും എന്ന് ചുരുക്കം.

jayaram thakoor 2
മുഖ്യമന്ത്രിയായതോടെ ആസ്തി ഇരട്ടിയായി വർദ്ധിച്ചു; ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂർ ഒരു സൂചനയാണ്; കണക്കുകൾ ഇങ്ങനെ 1

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായ ജയറാം താക്കൂറിന്റെ കുടുംബത്തിന്റെ ആസ്തി കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇരട്ടിയായി വർദ്ധിച്ചത് ഇത് ശരി വയ്ക്കുന്നു. 2017ല്‍  നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തിന്റെ കുടുംബ സ്വത്തുക്കളുടെ മൂല്യത്തിൽ ഉണ്ടായ വർദ്ധനവ് അമ്പരപ്പിക്കുന്നതാണ്. നേരത്തെ 3.28 കോടി ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ആസ്തി 6.2 8 കോടിയായി വർദ്ധിച്ചു. കണക്കുകൾ പറയുന്നത് മുഖ്യമന്ത്രി ആകുന്നതിനു മുൻപും ശേഷവും ഉള്ള സമ്പാദ്യത്തിന്റെ മൂല്യം ഇരട്ടിയിലധികം വർദ്ധിച്ചു എന്നാണ് കണക്ക്.

ജയറാം ഠാക്കൂറിന്റെ പ്രധാന ആസ്തികളിൽ ബാങ്ക് നിക്ഷേപങ്ങൾ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ പോളിസികൾ , ബോണ്ടുകൾ എന്നിവയാണ്. കൂടാതെ ഇദ്ദേഹത്തിന് 3.1 0 ലക്ഷം രൂപയുടെ മൂന്ന് സ്വർണമോതിരങ്ങളും ഇന്നോവ കാറും അദ്ദേഹത്തിന് ഉണ്ടെന്ന് രേഖകൾ പറയുന്നു. 26.8 ലക്ഷം രൂപയുടെ ബാധ്യതയാണ് അദ്ദേഹത്തിന് ഉള്ളത്. ഭാവന വായ്പ്പ എടുത്ത പണമാണ് ഇത്.  അദ്ദേഹത്തിന്റെ ആസ്തിയുടെ കണക്കുകൾ ഇങ്ങനെ ആണെന്നിരിക്കെ ഇദ്ദേഹത്തിന്റെ ഭാര്യ ഡോക്ടർ സാധന ഠാക്കൂറിന്റെ ആസ്ഥയിലും ഇരട്ടിയിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹത്തിന് രണ്ട് പെൺമക്കളാണ് ഉള്ളത്. ഇവരുടെയും സമ്പാദ്യത്തിന്റെ കണക്ക് ഒട്ടും കുറവല്ല. രണ്ടു പേർക്കും കൂടി ഒരുകോടിയിൽ പരം രൂപ വിലമതിക്കുന്ന സ്വത്തുക്കളുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button