ചിക്കൻ ബിരിയാണി തന്നില്ല; ഹോട്ടലിന് തീയിട്ട് യുവാവ്; വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറല്‍

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഓർഡർ ചെയ്ത ചിക്കൻ ബിരിയാണി നൽകാത്തതിൽ കലി പൂണ്ട് യുവാവ് റസ്റ്റോറന്‍റിന് തീയിട്ടു എന്ന വാർത്ത പുറത്തു വന്നത്.  സംഭവം നടന്നത് ന്യൂയോർക്കിലാണ്. സോഫൽ നോർബു എന്നു പേരുള്ള 49 കാരനാണ് കക്ഷി. ചിക്കൻ ബിരിയാണി ലഭിച്ചില്ല എന്ന കാരണത്തിന്റെ പേരിൽ ഇയാൾ ഹോട്ടൽ തീയിട്ട് നശിപ്പിക്കുക ആയിരുന്നു. ഈ സംഭവത്തിന്റെ സി സി ടി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.

man burned hotel 1
ചിക്കൻ ബിരിയാണി തന്നില്ല; ഹോട്ടലിന് തീയിട്ട് യുവാവ്; വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറല്‍ 1

ഈ ദൃശ്യങ്ങളിൽ നോർബു ഹോട്ടലിന് പുറത്ത് ഭക്ഷണത്തിന് വേണ്ടി കാത്തു നിൽക്കുന്നതും,പിന്നീട് കത്തുന്ന എന്തോ ദ്രാവകം ഹോട്ടലിലേക്ക് വലിച്ചെറിഞ്ഞ് തീയിടുന്നതും വ്യക്തമായി കാണാം. ക്യൂൻസ് മൾട്ടി കൾച്ചറൽ ജാക്സൺ ഹൈട്സിൽ ഉള്ള ബംഗ്ലാദേശ് റെസ്റ്റോറന്റ് ആണ് ഇയാൾ തീയിട്ട് നശിപ്പിച്ചത്. സി സി ടിവി കേന്ദ്രീകരിച്ച് നടത്തിയ  അന്വേഷണത്തിൽ ഇയാളെ ന്യൂയോര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തതായി പിന്നീട്  റിപ്പോർട്ട് ചെയ്തു. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി,പോലീസ്  കേസെടുത്തിട്ടുണ്ട്. നിലവിൽ ക്രിമിനൽ കുറ്റം ചെയ്യുക ആളപായമുണ്ടാക്കുന്ന തരത്തിൽ പെരുമാറുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. വിശന്നു വലഞ്ഞു റെസ്റ്റോറന്റിൽ എത്തിയ തനിക്ക് ചിക്കൻ ബിരിയാണി നൽകിയില്ലെന്ന് പ്രതി പോലീസിനോട് പറഞ്ഞു. തുടർന്ന് ദേഷ്യം സഹിക്കാതെയാണ് താൻ റസ്റ്റോറന്റിന് തീവച്ചതെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചു. മദ്യപിച്ചെത്തിയ തനിക്ക് ചിക്കൻ ബിരിയാണി നൽകാത്ത റസ്റ്റോറന്റ് അധികൃതരുടെ നടപടിയാണ് താൻ ഇതിലൂടെ ചോദ്യം ചെയ്തതെന്ന് ഇയാൾ പിന്നീട് പ്രതികരിച്ചു. തീവയ്പ്പില്‍ നോർബുവിനും കാര്യമായി പൊള്ളലേറ്റു. നിലവിൽ റസ്റ്റോറന്റ് അടച്ചിട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button