മൊഴിയെടുക്കാൻ വൈകി; അശ്ലീല വെബ് സീരീസ് റിലീസ് ചെയ്തു; സംവിധായിക കുടുക്കിയതാണ്; യുവാവ് ഹൈക്കോടതിയിൽ
ഭീഷണിപ്പെടുത്തി അശ്ലീല ചിത്രങ്ങൾ അഭിനയിപ്പിച്ച കേസിൽ യുവാവ് പരാതിയുമായി ഹൈക്കോടതിയിലേക്ക്. കഴിഞ്ഞ ദിവസം ഈ ചിത്രം ഓ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ചിത്രം റിലീസ് ചെയ്തതിനു ശേഷം ആണ് തന്റെ മൊഴിയെടുക്കാൻ പോലീസ് വിളിപ്പിച്ചത് എന്നും യുവാവ് പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്റെ ട്രൈലർ സമൂഹ മാധ്യമത്തിലൂടെ പുറത്തു വരികയും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഈ ചിത്രത്തിന്റെ പ്രചാരണവുമായി മുന്നോട്ടു പോവുകയും ചെയ്തിരുന്നു. തുടർന്ന് ഇതിൽ അഭിനയിച്ച യുവാവ് പോലീസിനെ സമീപിച്ചിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ സംവിധായിക്കെതിരെയാണ് യുവാവ് പരാതിയുമായി മുന്നോട്ടു വന്നത്. നിലവില്‍ വഞ്ചന കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്. കൂടുതല്‍ വകുപ്പുകള്‍ ഇവരുടെ മേല്‍ ചുമത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അശ്ലീല ചിത്രങ്ങൾ മാത്രം റിലീസ് ചെയ്യുന്ന ഓ ടി ടീ പ്ലാറ്റ്ഫോമാണ് ഇത് എന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന് യുവാവ് പറയുന്നു. തന്നെ ഇതിൽ കുടുക്കുകയായിരുന്നു എന്നും യുവാവ് പറയുന്നു.
അതേസമയം ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ ഇതില്‍ അഭിനയിച്ചിരിക്കുന്ന നടിമാർ ഉൾപ്പെടെയുള്ളവർ പരാതിയുമായുമായി രംഗത്തു വന്നിരുന്നു. പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്. ഷൂട്ടിങ്ങിനായി മേക്കപ്പിട്ട് ചെന്ന് തന്നോട് കൂടുതൽ ചിത്രീകരണം നടക്കണമെങ്കിൽ കരാറിൽ ഒപ്പുവെക്കണമെന്ന് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് താൻ കരാറിൽ ഒപ്പുവച്ചത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദമായ കാര്യങ്ങൾ ഒന്നും അണിയറ പ്രവർത്തകർ തന്നെ ധരിപ്പിച്ചിട്ടുണ്ടായിരുന്നില്ല എന്നും യുവാവ് പറയുന്നു. ഇതേ അഭിപ്രായം തന്നെയാണ് പരാതിയുമായി മുന്നോട്ടുവന്ന മറ്റു യുവതികളും ഉന്നയിച്ചിരിക്കുന്നത്.