ജയിലിൽ കഴിയുന്ന ഭഗവത് സിംഗിന്റെ ഫേസ്ബുക്ക് പേജ് ആക്ടീവ്; കമന്‍റുകള്‍ക്ക് മറുപടി; അടുത്ത നരബലിയ്ക്ക് തയ്യാറായിരുന്നോ എന്ന മുന്നറിയിപ്പും

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഇലന്തൂരില്‍ നടന്ന ഇരട്ട
നരബലി. ഈ വാർത്ത പുറം ലോകം അറിഞ്ഞ ഉടന്‍ തന്നെ വലിയ ചര്ച്ച ആയി മാറിയത് ഈ കേസ്സില്‍  പ്രധാന പ്രതിയായ ഭഗത് സിംഗിന്റെ ഫേസ്ബുക്കും അതിൽ അദ്ദേഹം മുടങ്ങാതെ പോസ്റ്റ് ചെയ്തിരുന്ന ഹൈക്യൂ കവിതകളും. ഹൈക്യൂ കവിതകൾ എഴുതുന്നതിന് ചില ഓൺലൈൻ ക്ലാസുകളും ഭഗവത് സിംഗ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ നിരവധി ആയിരുന്നു. സമൂഹ മാധ്യമത്തില്‍ സജീവമായിരുന്ന ഇദ്ദേഹത്തിന്റെ പല കവിതകളും നിഗൂഢതകൾ നിറഞ്ഞതായിരുന്നു. ഭഗവത് സിംഗിനെ അറസ്റ്റ് ചെയ്തു അധികം വൈകാതെ ട്രോളുകൾ മുഖേനയും  അല്ലാതെയും ഈ കവിതകൾ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചു.

7146151a2986cf61eeb2ef91cb6ebb78e1d214794c994a7f008e6c9172ea3dd7
ജയിലിൽ കഴിയുന്ന ഭഗവത് സിംഗിന്റെ ഫേസ്ബുക്ക് പേജ് ആക്ടീവ്; കമന്‍റുകള്‍ക്ക് മറുപടി; അടുത്ത നരബലിയ്ക്ക് തയ്യാറായിരുന്നോ എന്ന മുന്നറിയിപ്പും 1

 എന്നാൽ ഇപ്പോള്‍ ജയിലിൽ കഴിയുന്ന ഭഗത് സിംഗിന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ വീണ്ടും ആക്ടീവ് ആയിരിക്കുന്നു എന്ന വാര്‍ത്തയാണ് വീണ്ടും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഭഗവത് സിങ്ങിന്റെ സോഷ്യല്‍ മീഡിയ പേജിൽ അയാളുടെ പേരില്‍ പുതിയ കമന്റുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് കഴിഞ്ഞ ദിവസമാണ്. ഭഗത് സിംഗിന്റെ ഹൈക്കു കവിതകളെ എതിർത്തു കൊണ്ട് കമന്റ് ചെയ്യുന്നതിന് മറുപടിയായിട്ടാണ് കമന്റുകൾ വരുന്നത്. ഇവിടെ കമന്റ് ഇടുന്ന എല്ലാവരുടെയും ശ്രദ്ധയ്ക്ക് അടുത്ത നരബലി കൊടുക്കാൻ എല്ലാവരും തയ്യാറായിരുന്നോളൂ എന്നാണ് മറുപടി. ഭഗവത്  സിങ്ങിന്റെ പ്രൊഫൈല്‍ ആരോ ഹാക്ക് ചെയ്തു എന്നാണ് പ്രാഥമിക നിഗമനം. അതേ സമയം ഭഗവത് സിങ്ങിന്റെ പേരില്‍ വ്യാജ പ്രൊഫൈലും സമൂഹ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടു. 

Leave a Reply

Your email address will not be published. Required fields are marked *

Back to top button