നീയങ്ങനെ പരീക്ഷ എഴുതണ്ട; പിഎസ്‌സി പരീക്ഷയ്ക്ക് പോയ  ഉദ്യോഗാര്‍ത്ഥിയെ തടഞ്ഞു വച്ചു; പരീക്ഷയ്ക്ക് പോകാന്‍ അനുവദിക്കാതെ ബൈക്കിന്റെ ചാവി ഊരിയെടുത്തു; പോലീസുകാരനെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു;

പിഎസ് സീ പരീക്ഷ എഴുതാൻ പോയ ഉദ്യോഗാര്‍ത്ഥിയെ പോലീസ് ആകാരണമായി തടഞ്ഞു വച്ചു.  രാമനാട്ടുകര അരുൺവാസിൽ അരുണിനെയാണ് പോലീസ് തടഞ്ഞു വെച്ചത്. തനിക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്ന് കാണിച്ച് വിദ്യാർത്ഥി അസിസ്റ്റന്‍റ് പോലീസ് കമ്മീഷണറോട് പരാതിപ്പെട്ടു. തുടർന്ന് ഉദ്യോഗാർത്ഥിയെ തടഞ്ഞുവച്ച സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് പ്രസാദിനെ ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

psc exam 1
നീയങ്ങനെ പരീക്ഷ എഴുതണ്ട; പിഎസ്‌സി പരീക്ഷയ്ക്ക് പോയ  ഉദ്യോഗാര്‍ത്ഥിയെ തടഞ്ഞു വച്ചു; പരീക്ഷയ്ക്ക് പോകാന്‍ അനുവദിക്കാതെ ബൈക്കിന്റെ ചാവി ഊരിയെടുത്തു; പോലീസുകാരനെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു; 1

 മീൻ ചന്ത ജിവിഎച്ച്എസ് സ്കൂളിൽ വച്ചായിരുന്നു പരീക്ഷ നടന്നത്. ഫറൂഖ് ജംക്ഷനില്‍ എത്തിയപ്പോൾ ഗതാഗതക്കുരുക്ക് ഉണ്ടായി. ഇതോടെ പരീക്ഷ സെന്ററിൽ എത്താൻ വൈകുമെന്ന് മനസ്സിലായ അരുൺ പുതിയ പാലത്തിൽ നിന്ന് യൂടേൺ എടുത്ത് ഫറൂക്ക് ടൗൺ വഴി പോകാൻ തീരുമാനിച്ചു. എന്നാൽ ജംഗ്ഷനിൽ എത്തിയപ്പോൾ അവിടെ ഗതാഗതം നിയന്ത്രിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ രഞ്ജിത്,  അരുൺ സഞ്ചരിച്ച ബൈക്ക് തടഞ്ഞു. സൈഡിലേക്ക് മാറ്റി നിർത്തിയ ബൈക്കിന്റെ ചാവി ഊരിയെടുത്ത  പോലീസുകാരൻ വീണ്ടും ഗതാഗതം നിയന്ത്രിക്കാനായി പോവുകയും ചെയ്തു. താൻ പിഎസ്‌സി പരീക്ഷയ്ക്ക് പോവുകയാണെന്നും വൈകിയാൽ പരീക്ഷ എഴുതാൻ കഴിയില്ലെന്നും പറഞ്ഞെങ്കിലും ഇതൊന്നും കേൾക്കാൻ പോലീസ് ഉദ്യോഗസ്ഥൻ തയ്യാറായില്ല. പിന്നീട് 1:20 ഓടെ അരുണിന്റെ ബൈക്ക് സ്റ്റേഷനിലേക്ക് മാറ്റി. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ 1: 55 വരെ സ്റ്റേഷനില്‍ നിർത്തിക്കുകയും ചെയ്തു. സംഭവം ആറിഞ്ഞു സ്ഥലത്തെത്തിയ എസ് ഐ ഹനീഫ ഇടപെട്ട് അരുണിനെ പോലീസ് ജീപ്പിൽ പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചു. എന്നാൽ റിപ്പോർട്ടിംഗ് സമയം കഴിഞ്ഞതിനാൽ അരുണിനെ ഹാളിനുള്ളിൽ പ്രവേശിപ്പിച്ചില്ല. പോലീസ് പറഞ്ഞു നോക്കിയെങ്കിലും ഓ എം ആർ ഷീറ്റ്  ക്യാൻസൽ ചെയ്തതായി അറിയിച്ചു. പിന്നീട് അരുണിനെ തിരികെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. രണ്ടാഴ്ച കഴിഞ്ഞ് സമൻസ് വരുമ്പോൾ പണം അടക്കണം എന്ന് പറഞ്ഞ് അവർ അരുണിനെ വിട്ടയക്കുകയും ചെയ്തു.

ഇതോടെ തനിക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്ന് കാണിച്ച് അരുൺ ഫറൂഖ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഒ രഞ്ജിത്ത് പ്രസാദിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button