നിങ്ങളുടെ വാഹനത്തിന്റെ താക്കോൽ ഊരിയെടുക്കാൻ പോലീസിന് അധികാരമുണ്ടോ; എന്താണ്  നിയമം പറയുന്നത്

ഉദ്യോഗാർത്ഥിയെ അകാരണമായി ട്രാഫിക് പോലീസ് തടഞ്ഞു വച്ചതോടെ പിഎസ്സി പരീക്ഷ എഴുതാൻ കഴിയാതെ പോയ സംഭവം വലിയ വിവാദമായി മറിയിരുന്നു. ഗതാഗത കുരുക്ക് മൂലം പരീക്ഷാ കേന്ദ്രത്തിൽ എത്താൻ വൈകുമെന്ന് കരുതി മറ്റൊരു വഴി തെരഞ്ഞെടുത്ത അരുണിനെയാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ തടഞ്ഞു വെച്ചത്. അരുണിന്റെ ബൈക്കിന്റെ ചാവി ഊരിയെടുക്കുകയും പരീക്ഷയ്ക്ക് പോകാൻ അനുവദിക്കാതെ തടഞ്ഞു വയ്ക്കുകയും ചെയ്തു. ഉച്ചയ്ക്ക് മുമ്പ് പരീക്ഷാ കേന്ദ്രത്തിൽ എത്തണമെന്ന് നിരവധി തവണ പറഞ്ഞു നോക്കിയെങ്കിലും കടത്തിവിടാതെ അരുണിന്റെ വാഹനത്തിന്റെ ചാവി ഊരിയെടുക്കുകയാണ് ഉദ്യോഗസ്ഥൻ ചെയ്തത്. പിന്നീട് സ്ഥലം എസ് ഐ ഇടപെട്ട് അരുണിനെ പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും വൈകിയതിനാൽ പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. ഈ സംഭവം വലിയ വാർത്തയായിരുന്നു. ഇതോടെ ചർച്ചയാകുന്നത് ഒരു ട്രാഫിക് പോലീസുകാരന് വാഹനത്തിന്റെ ചാരി ഊരിയെടുക്കാൻ അധികാരമുണ്ടോ എന്ന ചോദ്യമാണ്. 1932ലെ മോട്ടോർ വാഹന നിയമമനുസരിച്ച് ഒരു ഉദ്യോഗസ്ഥന് ചാവി ഊരി എടുക്കാനോ ടയറിന്‍റെ കാറ്റ് അഴിച്ചു വിടന്നോ ഉള്ള അധികാരം ഇല്ല. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ എ  എസ് ഐ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥർക്ക് പിഴ ഈടാക്കാമെന്ന് മാത്രം. ഇവരെ സഹായിക്കുക എന്നത് മാത്രമാണ് സിവിൽ പോലീസ് ഉദ്യോഗസ്ഥരുടെ കടമ.

police car check 1 1 1
നിങ്ങളുടെ വാഹനത്തിന്റെ താക്കോൽ ഊരിയെടുക്കാൻ പോലീസിന് അധികാരമുണ്ടോ; എന്താണ്  നിയമം പറയുന്നത് 1

പലപ്പോഴും സീറ്റ് ബെൽറ്റ് ഇടാത്തതിനും ഹെൽമെറ്റ് ധരിക്കാത്തതിനുംമുൾപ്പെടെയുള്ള നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി ട്രാഫിക് പോലീസ് വാഹന ഉടമയ്ക്ക് പിഴ ചുമത്താറുണ്ട്. പിഴ ചുമത്തുമ്പോൾ പോലീസ് ഉദ്യോഗസ്ഥന്റെ കൈവശം ചെലാൻ ബുക്ക് ഉണ്ടെന്ന് ഉറപ്പാക്കണം. അതില്ലാത്ത പക്ഷം എ ചെലാന്‍ മെഷീൻ ഉണ്ടായിരിക്കണം. ഇവ കൈവശമില്ലാത്ത പിഴ ചുമത്താൻ കഴിയില്ല.

മറ്റൊന്ന് വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥൻ യൂണിഫോം ധരിച്ചിരിക്കുകയും യൂണിഫോമില്‍ നയീം ബോര്‍ഡ് ഉണ്ടായിരിക്കുകയും വേണം. മഫ്തിയിലുള്ള പോലീസ് ഉദ്യോഗസ്ഥനോട് തിരിച്ചറിയൽ കാർഡ് ചോദിക്കാനുള്ള അവകാശം പൗരന് ഉണ്ട്. 100 രൂപയ്ക്ക് മുകളിലുള്ള പിഴ ചുമത്താൻ എ എസ് ഐ മുതൽ മുകളിലോട്ട് ഉള്ള ഉദ്യോഗസ്ഥർക്ക് മാത്രമേ അനുവാദമുള്ളൂ. ഏതെങ്കിലും കാരണവശാൽ പോലീസ് ഉദ്യോഗസ്ഥൻ വാഹനത്തിന്റെ ചാവി ഊരിയെടുത്താൽ ഇത് വീഡിയോയിൽ ചിത്രീകരിച്ച് മേൽ ഉദ്യോഗസ്ഥർക്ക് പരാതി നൽകാം. വാഹന ഉടമയുടെ കൈവശം പിഴച്ചുമർത്തുന്നതിനുള്ള പണം ഇല്ലെങ്കിൽ പിന്നീട് അടക്കുകയും ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button