ശ്രീരാമകൃഷ്ണനും സ്വപ്നയും അല്ല വിഷയം; അധികാരം ഉണ്ടായിരുന്ന രാഷ്ട്രീയ നേതാവും ക്രിമിനൽ കേസിലെ പ്രതിയുമാണ് വിഷയം; ഫോട്ടോകൾ വ്യാജമാണെങ്കിൽ ശ്രീരാമകൃഷ്ണൻ സ്വപ്നക്കെതിരെ നിയമ നടപടിയായി മുന്നോട്ടു പോകണം; ശ്രീജ നെയ്യാറ്റിൻകര
സ്വർണ്ണക്കടത്തു കേസിലെ പ്രതിയായ സ്വപ്നാ സുരേഷ് പുറത്തു വിട്ട പി ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയില്‍ വലിയ ചര്‍ച്ച ആയിരിക്കുകയാണ്. ഈ വിഷയത്തിൽ പ്രമുഖ സാമൂഹിക നിരീക്ഷകയായ ശ്രീജ നെയ്യാറ്റിൻകര സാമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറുപ്പ് ഏറെ ശ്രദ്ധേയമായി. മലയാളി സദാചാര പൊതുബോധത്തിന് ആഘോഷിക്കാനും സ്വയം ഇക്കിളിപ്പെടാനും ഈ ചിത്രങ്ങൾ തന്നെ ധാരാളമാണെന്ന് ശ്രീജ പറയുന്നു.
സ്വപ്ന സുരേഷും ശ്രീരാമകൃഷ്ണനും തമ്മിൽ എന്തെങ്കിലും സ്വകാര്യബന്ധം ഉണ്ടെങ്കിൽ അത് അവരുടെ കാര്യം മാത്രമാണ്. അത് പുറത്തു വിടുകയോ വിടാതിരിക്കുകയോ ചെയ്യാം. അവർ സെൽഫി എടുക്കുകയോ വീഡിയോ കോൾ ചെയ്യുകയോ ചെയ്യുന്നത് അവരുടെ മാത്രം കാര്യമാണ്. എന്നാൽ ശ്രീരാമകൃഷ്ണൻ അധികാരം ഉണ്ടായിരുന്ന ഒരു രാഷ്ട്രീയ നേതാവും സ്വപ്ന സുരേഷ് സ്വർണ്ണക്കടത്തു കേസ്സിലെ പ്രതിയുമാണ്. അധികാരത്തിന്റെ ബലമുള്ള രാഷ്ട്രീയ നേതാവുമായി ഒരു ക്രിമിനലിന്റെ സ്വകാര്യ ബന്ധം അവര്‍ക്ക് എന്തെല്ലാം സഹായങ്ങൾ ചെയ്തു കൊടുക്കാന്‍ സാധ്യതയുണ്ട് എന്നത് പ്രധാന വിഷയമാണെന്ന് ശ്രീജ നെയ്യാറ്റിൻകര ചൂണ്ടിക്കാട്ടുന്നു. നേരത്തെ സോളാർ തട്ടിപ്പ് കേസിൽ സരിതയുടെ കിടപ്പറയ്ക്ക് പിന്നാലെ പോയ പൊതു ബോധത്തെ നയിച്ച മാധ്യമങ്ങളോടും പറഞ്ഞിട്ടുള്ളത് ഇതുതന്നെയാണ്. അറിയേണ്ടത് കിടപ്പറ കഥകൾ അല്ല അഴിമതിയെ കുറിച്ചാണ്.
ശ്രീരാമകൃഷ്ണനും സ്വപ്നയും അല്ല ഇവിടുത്തെ വിഷയം. അധികാരമുണ്ടായിരുന്ന രാഷ്ട്രീയ നേതാവും ക്രിമിനൽ കേസിലെ പ്രതിയുമാണ് ഇവുടുത്തെ പ്രധാന വിഷയം. സ്വപ്ന സുരേഷ് പുറത്തു വിട്ട ഫോട്ടോകൾ വ്യാജമാണെങ്കിൽ ശ്രീരാമകൃഷ്ണൻ സ്വപ്നക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകണമെന്നും ശ്രീജ നെയ്യാറ്റിൻകര പറയുന്നു.