ഇത് ഞങ്ങളുടെ അവസാനത്തെ ചുംബനം; ഭീഷണിയെ തുടർന്ന് സ്വവർഗ അനുരാഗികളായ യുവാക്കൾ ആത്മഹത്യ ചെയ്തു
ലോകം എത്രയൊക്കെ പുരോഗമിച്ചു എന്ന് പറഞ്ഞാലും സ്വവർഗ അനുരാഗികളെ പൂർണ മനസ്സോടെ അംഗീകരിക്കാൻ ഇന്നും പല രാജ്യങ്ങളും തയ്യാറായിട്ടില്ല. അവർക്ക് അനുകൂലമായ നിയമങ്ങൾ നിലവിൽ ഉണ്ടെങ്കിൽ പോലും സമൂഹത്തിന്റെ ചിന്താഗതിയിൽ വലിയ മാറ്റം സംഭവിച്ചിട്ടില്ല. സമൂഹത്തിന്റെ ഭീഷണിയെ തുടർന്ന് അർമേനിയിൽ സ്വവർഗാനുരാഗികൾ ആയ രണ്ട് യുവാക്കൾ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു എന്ന വാർത്ത അതുകൊണ്ട് തന്നെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ആത്മഹത്യ ചെയ്യുന്നതിനു മുൻപ് ഇരുവരും പങ്കു വെച്ച അവസാനത്തെ ചുംബനത്തിന്റെ ചിത്രം ലോകത്തിനുതന്നെ വേദനയാവുകയാണ്.
ആർസൻ, ടൈഗ്രാൻ എന്നു പേരുള്ള രണ്ട് യുവാക്കളാണ് കഴിഞ്ഞയാഴ്ച യെരെവാനിന്റെ തലസ്ഥാനത്തുള്ള പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഇരുവരും സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറുപ്പ് വേദനയായി. സന്തോഷകരമായ അവസാനം. ഇത്തരം ഒരു എടുക്കുന്നതിനും ഒരുമിച്ച് ഇത്തരമൊരു പ്രവർത്തി ചെയ്യുന്നതിനും തങ്ങൾ തീരുമാനമെടുത്തിരിക്കുന്നു എന്നാണ് അവർ കുറിപ്പിൽ പറയുന്നത്. ഇരുവരും വിവാഹമോതിരം കൈമാറിയതിന്റെ ചിത്രങ്ങളും ഇവർ പങ്കുവെച്ചിരുന്നു. രണ്ടുപേർക്കും 18 വയസ്സിൽ താഴെ മാത്രമാണ് പ്രായം. ഇരുവരുടെയും വീട്ടുകാരും ബന്ധുക്കളും ഈ ബന്ധത്തെ അംഗീകരിച്ചിരുന്നില്ല. ആത്മഹത്യ ചെയ്യുന്നതിന് മുൻപും ഇരുവരെയും ബന്ധുക്കൾ ഭീഷണിപ്പെടുത്തിയിരുന്നതായി റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഇനിയും ജീവിതം ബാക്കിയുണ്ടായിരുന്ന അവർ ഈ സമൂഹത്തിന്റെ പെരുമാറ്റമൂലം ഇത്തരമൊരു ദുരന്തം തിരഞ്ഞെടുക്കുകയായിരുന്നു. എൽജിബിടിയിൽപ്പെട്ട ആളുകൾ സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും ഇപ്പോഴും ഒറ്റപ്പെടൽ നേരിടുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ സംഭവം സൂചിപ്പിക്കുന്നത് പിങ്ക് ആർമേനിയ എന്ന ഓർഗനൈസേഷൻ ചൂണ്ടിക്കാട്ടി. 2003ലാണ് അർമേനിയിൽ ഹോമോ സെക്ഷനാലിറ്റി ഒരു കുറ്റമല്ല എന്ന നിയമം നിലവിൽ വരുന്നത്. നിയമം ഉണ്ടെങ്കിൽപ്പോലും സമൂഹത്തിൽ ഇവർ നേരിടുന്ന അവഗണന വളരെ വലുതാണ്. ഒട്ടുമിക്ക രാജ്യങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്.