കാറോടിച്ചപ്പോൾ ഹെൽമെറ്റ് വച്ചില്ല; ഡ്രൈവർക്ക് പിഴ ചുമത്തി കൊല്ലം ട്രാഫിക് പോലീസ്
ബൈക്ക് ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കണം എന്നും കാർ ഓടിക്കുമ്പോൾ സ്വീറ്റ് ബെൽറ്റ് ധരിക്കണമെന്നും ഉള്ളത് മോട്ടോര്‍ വാഹന നിയമം അനുസരിച്ച് നിര്‍ബന്ധമാണ് . ഇത് ധരിക്കാതിരിക്കുന്നത് കുറ്റമാണ്. എന്നാൽ കാര്‍ ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കാത്തതിന് കാർ ഡ്രൈവറോട് പിഴ അടക്കാൻ നോട്ടീസ് അയച്ചിരിക്കുകയാണ് പോലീസ്. സംഭവം നടന്നത് കൊല്ലം ജില്ലയിലാണ്. ചടയമംഗലം കുരിയോട് സ്വദേശി സജീവ് കുമാറിനാണ് പോലീസിന്റെ ഭാഗത്തു നിന്നും അത്യന്തം വിചിത്രമായ ഈ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ മെയ് മാസം ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചു എന്ന് കാണിച്ചാണ് ട്രാഫിക് പോലീസ് ഇദ്ദേഹത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ kl 2474 നമ്പർ സ്വിഫ്റ്റ് കാറാണ് നോട്ടീസ് കിട്ടിയിരിക്കുന്നത്. ഈ വാഹനം ഓടിച്ചപ്പോൾ ഹെൽമറ്റ് ധരിച്ചിരുന്നില്ലന്നും അതുകൊണ്ട് 500 രൂപ പിഴ ഒടുക്കണം എന്നുമാണ് നോട്ടീസിൽ കാണിച്ചിട്ടുള്ളത്.
രാജീവ് കുമാറിന് ഇരുചക്രവാഹമില്ല എന്ന് മാത്രമല്ല ഓടിക്കാനും അറിയില്ല. അദ്ദേഹത്തിന് ഉള്ളത് ഒരു സ്വിഫ്റ്റ് കാറാണ്. പിന്നെ എങ്ങനെയാണ് ഹെല്മേറ്റ് വയ്ക്കാത്തത്തിന് ഒടുക്കണമെന്ന നോട്ടീസ് ലഭിച്ചത് എന്നറിയാതെ അന്ധാളിച്ചു നിൽക്കുകയാണ് അദ്ദേഹം. അതേ സമയം സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഈ പിഴവ് പറ്റിയതായി പോലീസ് സമ്മതിച്ചു. അബദ്ധം പറ്റിയതാണെന്ന് മനസ്സിലായതോടെ ട്രാഫിക് പോലീസ് വിശദീകരണവുമായി രംഗത്തു വരുകയും ചെയ്തു. ടൈപ്പിങ്ങിൽ വന്ന പിഴവാണെന്നും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് നോട്ടീസ് അയച്ചത് എന്നുമാണ് പോലീസ് ഇതിന് നൽകിയ വിശദീകരണം. ഏതായാലും കാര്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് വക്കാത്തതിന് പിഴ ഒടുക്കാന്‍ നോട്ടീസ് ലഭിച്ച സംഭവം സമൂഹ മാധ്യമത്തിലടക്കം വലിയ ചര്‍ച്ച ആയി മാറി.