ക്യാൻസർ ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട യുവാവ് കണ്ണ് ഫ്ലാഷ് ലൈറ്റ് ആക്കി; വെളിച്ചം നഷ്ടപ്പെട്ട ഈ കണ്ണ് ഇനീ പ്രകാശിക്കും

നമുക്കു ചുറ്റുമുള്ള ലോകം കാണുന്നതിനും ആസ്വദിക്കുന്നതിനും സഹായിക്കുന്ന ഇന്ദ്രിയമാണ് കണ്ണുകൾ. ഒരു സുപ്രഭാതത്തിൽ കാഴ്ച എന്നെന്നേക്കുമായി നഷ്ടപ്പെട്ടാൽ ജീവിതം തന്നെ ഇരുട്ടിലായിപ്പോകും. മാനസികമായി തകർന്നു പോകും. എന്നാൽ തന്റെ പരിമിതിയെ വകവയ്ക്കാതെ പ്രകാശം പരത്താൻ ശ്രമിക്കുന്ന ഒരു യുവാവിന്റെ കഥ ഇപ്പോൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടുന്നു. അമേരിക്കൻ സ്വദേശിയായ ബ്രയാൻ സ്റ്റാലി എന്ന 33 കാരനാണ് ക്യാൻസർ ബാധിച്ച് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടും പുഞ്ചിരിയോടെ അതിനെ നേരിട്ടത്.

light eyyes 1
ക്യാൻസർ ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട യുവാവ് കണ്ണ് ഫ്ലാഷ് ലൈറ്റ് ആക്കി; വെളിച്ചം നഷ്ടപ്പെട്ട ഈ കണ്ണ് ഇനീ പ്രകാശിക്കും 1

ക്യാൻസർ ബാധിച്ചതിനെ തുടർന്ന് ഒരു കണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്. ഇതോടെ കാഴ്ച നഷ്ടപ്പെട്ട ഈ കണ്ണ് എങ്ങനെ ഉപയോഗിക്കണം എന്ന ചിന്തയുടെ ഫലമാണ് അദ്ദേഹം പുതിയ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നത്. ഒരു എൻജിനീയർ ആയ ബ്രയാൻ കാഴ്ച നഷ്ടപ്പെട്ട കണ്ണിന് പകരം അതേ സ്ഥാനത്ത് ഒരു കൃത്രിമ കണ്ണ് ഇയാൾ നിർമിച്ചു വച്ചു. ഇത് വെറും ഒരു കൃത്രിമ കണ്ണു മാത്രമല്ല പ്രകാശം പരത്തുന്ന ഒരു കണ്ണാണ് ഇത്. സ്‌കൾ ലാമ്പ് എന്നാണ് ഇതിന് ഇദ്ദേഹം നൽകിയിരിക്കുന്ന പേര്. ഇത് ഉള്ളതുകൊണ്ട് ഇരുട്ടിൽ വായിക്കുന്നതിനും മറ്റും വളരെ എളുപ്പമാണെന്ന് ബ്രയാന്‍ പറയുന്നു. ഒരു ഫ്ലാഷ് ലൈറ്റ് പോലെയാണ് ഇത് പ്രവർത്തിക്കുന്നത്. ഇതിലെ ബാറ്ററി 20 മണിക്കൂറിൽ അധികം ചാർജ് നിൽക്കുകയും ചെയ്യും. ചൂടാകില്ല. അതുകൊണ്ട്തന്നെ  കൃത്രിമ കണ്ണ് നഷ്ടപ്പെട്ടുപോയ സ്ഥാനത്ത് ഈ കണ്ണ് വയ്ക്കുന്നതുകൊണ്ട് ഒരുതരത്തിലുമുള്ള പ്രയാസങ്ങളും ഉണ്ടാകുന്നില്ലന്ന് ബ്രയാന്‍ പറയുന്നു. വിധിയിൽ അകപ്പെട്ടു കാഴ്ച നഷ്ടപ്പെട്ട കണ്ണിലൂടെ സ്വയം പ്രകാശം പരത്തുകയാണ് ബ്രയാന്‍. സമൂഹമാധ്യമത്തിൽ ഈ ഉദ്യമത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ്കമന്റ് ചെയ്യുന്നത്. വളരെ വേഗം ഇദ്ദേഹത്തിന്‍റെ ഈ കണ്ണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button