ഫ്ലിപ്കാർട്ട് ചതിച്ചാശാനേ; ഓൺലൈനിൽ ഓർഡർ ചെയ്തത് ലാപ്ടോപ്പ്; കിട്ടിയത് !!!
ഇന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. വസ്ത്രങ്ങളും ഇലക്ട്രോണിക് സാധനങ്ങളുമുൾപ്പെടെ
വീട്ടിലേക്ക് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങള്‍ വരെ ഓൺലൈൻ ആയി ഓർഡർ ചെയ്യാറുണ്ട്. എന്നാൽ ഇതിനെ സംബന്ധിച്ച് പലതരത്തിലുള്ള പരാതികളും ഉണ്ടാകാറുണ്ട്. പലപ്പോഴും ഓർഡർ ചെയ്ത ഉത്പന്നത്തിന് പകരം മറ്റു പലതും ലഭിച്ചതായി ഉപഭോക്താക്കള്‍ പരാതിപ്പെട്ടിട്ടുണ്ട്. എന്നാൽ നിരവധി പരാതികൾ ലഭിച്ചാലും പിഴവ് തിരുത്താൻ ഇപ്പോഴും മിക്ക ഓൺലൈൻ വെബ്സൈറ്റുകളും തയ്യാറാകുന്നില്ല എന്നതാണ് ഒരു ദുഃഖകരമായ സത്യം. തങ്ങൾ ഓർഡർ ചെയ്ത സാധനത്തിന് പകരം മറ്റൊന്ന് ലഭിക്കുന്നത് ഇപ്പോൾ ഓൺലൈൻ ഷോപ്പിങ്ങിൽ നിത്യസംഭവമായി മാറിയിട്ടുണ്ട്. എന്നാൽ ഇതൊന്നുമല്ലാതെ ഉൽപ്പന്നത്തിന് പകരം കല്ലും മണ്ണും പാഴ്സലായി ലഭിച്ചാൽ എന്ത് ചെയ്യും. അത്തരത്തിലുള്ള ഒരു പരാതിയുമായി എത്തിയിരിക്കുകയാണ് മാംഗ്ലൂർ സ്വദേശിയായ ഒരു യുവാവ്. Flipkart വഴി ലാപ്ടോപ്പ് ഓർഡർ ചെയ്ത യുവാവിന് കിട്ടിയത് ഒരു കല്ലും കുറച്ച് വേസ്റ്റുമാണ്.
ചിന്മയ രമണ എന്ന യുവാവാണ് ഈ അനുഭവം ലോകത്തിനു മുന്നിൽ പങ്കുവെച്ചത്.Flipkart വഴി ലഭിച്ച പാഴ്സൽ അൺബോക്സ് ചെയ്യുന്ന വീഡിയോയും ഇയാൾ സമൂഹ മാധ്യമത്തിലൂടെ ഷെയർ ചെയ്തിട്ടുണ്ട്. പാഴ്സല്‍ തുറന്നപ്പോൾ ലാപ്ടോപ്പിന് പകരം അതിൽ വലിയൊരു കഷണം കല്ലും കുറച്ചു ഇലക്ട്രോണിക് സാധനങ്ങളുടെ അവശിഷ്ടങ്ങളുമാണ് ഉണ്ടായിരുന്നത്. സംഭവം വാർത്തയായതോടെ flipkart ഇദ്ദേഹത്തിന് അടച്ച പടം തിരികെ നൽകി എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ മുൻപ് ഇത്തരം അനുഭവമുണ്ടായ പലർക്കും റീഫണ്ട് പോലും തിരികെ ലഭിച്ചിട്ടില്ല എന്ന് വീഡിയോയുടെ താഴെ പലരും കമന്റ് ചെയ്തു.