ഭർത്താവിനെ കൊലപ്പെടുത്തുന്നതിന് കാമുകനെ ചട്ടം കിട്ടിയ യുവതി ലിംഗം മുറിച്ചു മാറ്റുന്നതിന് പ്രത്യേകം കത്തിയും നൽകി; പിന്നീട് പോലീസിനോട് പറഞ്ഞ കഥയിങ്ങനെ

കാമുകനെ അയച്ചു ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ചട്ടം കെട്ടിയ ഭാര്യ ഭർത്താവിന്റെ ലിംഗം മുറിച്ചു മാറ്റുന്നതിന് വേണ്ടി പ്രത്യേകം കത്തിയും നൽകി എന്ന വാർത്ത ഏവരെയും അമ്പരപ്പിച്ചു. ബാംഗ്ലൂർ സ്വദേശിയായ ചന്ദ്രുവിന്റെ മരണത്തിന് പിന്നിലെ ഭാര്യയുടെയും കാമുകന്‍റെയും ആസൂത്രണം പുറംലോകം അറിഞ്ഞത് കഴിഞ്ഞ ദിവസമാണ്.

lovers killers 1 1
ഭർത്താവിനെ കൊലപ്പെടുത്തുന്നതിന് കാമുകനെ ചട്ടം കിട്ടിയ യുവതി ലിംഗം മുറിച്ചു മാറ്റുന്നതിന് പ്രത്യേകം കത്തിയും നൽകി; പിന്നീട് പോലീസിനോട് പറഞ്ഞ കഥയിങ്ങനെ 1

ചന്ദ്രുവിനും ഭാര്യ ശ്വേതയ്ക്കുമിടയിൽ 18 വയസ്സിന്റെ പ്രായവ്യത്യാസം ആണുള്ളത്. വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണ് ശ്വേതാ ചന്ദ്രുവിനെ വിവാഹം കഴിക്കാൻ സമ്മതിക്കുന്നത്. ആന്ധ്ര സ്വദേശിയായ ഇരുവരും പിന്നീട് ബാംഗ്ലൂരിലേക്ക് താമസം മാറുകയായിരുന്നു.

 പഠനകാലത്ത് ശ്വേതയ്ക്ക് സുരേഷ് എന്ന ആളുമായി അടുപ്പം ഉണ്ടായിരുന്നു. വിവാഹത്തിനു ശേഷവും ഇരുവരും രഹസ്യ ബന്ധം പുലർത്തിയിരുന്നു. ഇതുകൂടാതെ മറ്റൊരു ബന്ധുവായ ലോകേഷ് എന്നയാളുമായും യുവതിക്ക് അടുപ്പമുണ്ടായിരുന്നു. എന്നാൽ ഇതിനിടെ ലോകേഷ് തന്നെ ഉപദ്രവിക്കുന്നു എന്ന് കാണിച്ച് യുവതി ഭർത്താവുമായി ചേർന്നു പോലീസിൽ പരാതി നൽകി. ഇത് ഒരു നാടകമായിരുന്നു.  ഈ സമയവും യുവതി സുരേഷുമായുള്ള ബന്ധം തുടർന്നുകൊണ്ടേയിരുന്നു. ഭർത്താവ് ജീവിച്ചിരുന്നാൽ തനിക്കും കാമുകനും സുഖമായി കഴിയാൻ കഴിയില്ലന്നു തിരിച്ചറിഞ്ഞ ശ്വേതയും സുരേഷും  ചന്ദ്രുവിനെ കൊല്ലാൻ പദ്ധതിയിട്ടു.

ഒക്ടോബർ 21ന് ജോലി സ്ഥലത്തു നിന്നും വീട്ടിലെത്തിയ ചന്ദ്രുവിനെ ഭാര്യ ടെറസിന്റെ മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ഒളിച്ചിരുന്ന സുരേഷ് ചന്ദ്രുവിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രുവിന്റെ ലിംഗം മുറിച്ചു മാറ്റുന്നതിന് വേണ്ടി പ്രത്യേകം കത്തിയും ശ്വേത സുരേഷിനെ ഏൽപ്പിച്ചിരുന്നു.

പിന്നീട് വീട്ടിലെത്തിയ ശ്വേതാ ഭർത്താവിനെ കാണാനില്ലെന്ന് മറ്റുള്ളവരുടെ മുന്നിൽ അഭിനയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിനു മുകളിലെ ടെറസിൽ ഭർത്താവിനെ ചോര ഒലിപ്പിച്ച നിലയിൽ കണ്ടെത്തി. ഉടൻതന്നെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് സംഭവസ്ഥലത്തെത്തിയ പോലീസിനോട് ലോകേഷ് ആണ് വൈരാഗ്യം മൂലം ഭർത്താവിനോട് ഇങ്ങനെ പെരുമാറിയതെന്ന് പറഞ്ഞു ധരിപ്പിച്ചു. എന്നാൽ ശ്വേതയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് ഇവരുടെ ഫോൺ വിശദമായി പരിശോധിച്ചു. ഇതിൽ ശ്വേത സുരേഷിനെ നിരന്തരം വിളിക്കുന്നത് കണ്ടെത്തി. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ ശ്വേതാ കുറ്റം സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button