അയാളെ കൊന്നിട്ട് എനിക്കെന്ത് കിട്ടാനാണ്; വീട്ടിൽ നിന്ന് വേറെ ഒന്നും കഴിച്ചിട്ടില്ല; ഷാരോണിന്റെ മരണത്തിൽ വനിതാ സുഹൃത്തിന്‍റെ ശബ്ദ സന്ദേശം പുറത്ത്

തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ ഷാരോൺ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് വനിതാ സുഹൃത്ത് ഷാരോൺ രാജിന്റെ സഹോദരനു അയച്ചതെന്ന് കരുത്തുന്ന  ഓഡിയോ സന്ദേശം പുറത്ത്.

sharoon poision 1
അയാളെ കൊന്നിട്ട് എനിക്കെന്ത് കിട്ടാനാണ്; വീട്ടിൽ നിന്ന് വേറെ ഒന്നും കഴിച്ചിട്ടില്ല; ഷാരോണിന്റെ മരണത്തിൽ വനിതാ സുഹൃത്തിന്‍റെ ശബ്ദ സന്ദേശം പുറത്ത് 1

ഷാരോൺ രാജിന് വനിതാ സുഹൃത്ത് നൽകിയ ജ്യൂസും കഷായവും കുടിച്ചതാണ് മരണ കാരണം എന്നാണ് കുടുംബത്തിന്റെ ആരോപണം. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഈ ശബ്ദ സന്ദേശത്തില്‍ പറയുന്നത് താൻ ജ്യൂസിലോ കഷായത്തിലോ മറ്റൊന്നും ചേർത്തിട്ടില്ല എന്നും സ്ഥിരമായി കഴിച്ചു കൊണ്ടിരിക്കുന്നതാണ് എന്നുമാണ്. സംഭവ  ദിവസം രാവിലെയും താൻ അത് കുടിച്ചതാണെന്നും അതിൽ പ്രത്യേകിച്ചൊന്നും കലർത്തിയിട്ടില്ലന്നും അന്നായിരുന്നു അവസാനമായി താന്‍ അത് കുടച്ചതെന്നും യുവതിയുടെ ശബ്ദ സന്ദേശത്തിൽ പറയുന്നു.

sharoon 3 1
അയാളെ കൊന്നിട്ട് എനിക്കെന്ത് കിട്ടാനാണ്; വീട്ടിൽ നിന്ന് വേറെ ഒന്നും കഴിച്ചിട്ടില്ല; ഷാരോണിന്റെ മരണത്തിൽ വനിതാ സുഹൃത്തിന്‍റെ ശബ്ദ സന്ദേശം പുറത്ത് 2

അയാളെ  കൊന്നിട്ട് തനിക്ക് എന്താണ് കിട്ടാനുള്ളത്, വീട്ടിൽനിന്ന് വേറെ ഒന്നും കഴിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവിടെ നിന്നും വിഷാംശം ഉള്ളിലെത്താനുള്ള സാധ്യതയില്ലെന്നും യുവതി പറയുന്നു.  എന്നാൽ കഷായത്തിന് രുചി വ്യത്യാസം തോന്നിയതായും ശബ്ദസന്ദേശത്തില്‍ പറയുന്നു. അതേസമയം യുവതി ഷാരോണിന് കൊടുക്കാൻ കൊടുത്ത കഷായം ഏതാണെന്ന് ഇതുവരെ യുവതിയുടെ കുടുംബം വ്യക്തമാക്കിയിട്ടില്ല എന്ന് ശാരോണിന്റെ മാതാപിതാക്കൾ ആരോപിക്കുന്നു.

പതിനാലാം തീയതിയാണ് ഷാരോൺ വനിതാ സുഹൃത്തിനെ കാണാൻ ആയി തമിഴ്നാട്ടിലേക്ക് പോകുന്നത്. ഒപ്പം സുഹൃത്തുണ്ടായിരുന്നു. അവിടെ വച്ച് പെൺകുട്ടി  കഷായവും മാംഗോ ജ്യൂസും കുടിക്കാൻ നൽകിയെന്നും ഇതാണ് ഷാരോണിന്റെ മരണകാരണമെന്നും മാതാപിതാക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 25ആം തീയതി ആണ് ഷാരോണ്‍ മരണപ്പെടുന്നത്. യുവതിയുമായി ഷാരോണ്‍ പ്രണയത്തിലായിരുന്നു എന്നും ഈ ബന്ധത്തിന് പെൺകുട്ടികളുടെ വീട്ടുകാർ എതിർത്തിരുന്നതായും ഷാരോണിന്റെ കുടുംബം ആരോപിക്കുന്നു. യുവതിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചിരുന്നതിനാൽ വിളിച്ചുവരുത്തി വിഷം നൽകി കൊലപ്പെടുത്തി എന്നാണ് ബന്ധുക്കളുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button