ആ തീ ജ്വാല ഇന്റർനെറ്റിനെ വിഴുങ്ങുമോ; ഭൂമിക്ക് ഇനിയുള്ളത് അഗ്നിപരീക്ഷയുടെ നാളുകൾ

സൂര്യനിൽ നിന്നുള്ള നിരവധി ഭീഷണികളാണ് ഇനിയും ഭൂമിയെ കാത്തിരിക്കുന്നത് എന്നാണ് ഗവേഷകർ പറയുന്നത്. ഇതുവരെ ഉണ്ടായതിൽ നിന്നും വളരെ വലുതായിരിക്കും ഇനി സൂര്യനിൽ നിന്ന് ഭൂമി നേരിടേണ്ടി വരുന്ന പ്രതിസന്ധി എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നിലവില്‍ ഉഗ്രമായ സൗര കൊടുങ്കാറ്റുകൾ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇതുവരെ ഉണ്ടായിട്ടുള്ള സൗര കൊടുങ്കാറ്റുകളുടെ പതിന്മടങ്ങ് നാശനഷ്ടം വിതയ്ക്കുന്ന സൌര കൊടുങ്കാറ്റ് ആകും ഇനി ഉണ്ടാവുക എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇന്‍റര്‍നെറ്റ് ഉള്‍പ്പടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും താറുമാറാക്കും.

INTERNE AND SUN 1
ആ തീ ജ്വാല ഇന്റർനെറ്റിനെ വിഴുങ്ങുമോ; ഭൂമിക്ക് ഇനിയുള്ളത് അഗ്നിപരീക്ഷയുടെ നാളുകൾ 1

1859 ലാണ് ഭൂമിയിൽ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ദുരന്തം വിതച്ച സൗര കൊടുങ്കാറ്റ്. അന്നുണ്ടായ ഈ കൊടുങ്കാറ്റിൽ ടെലഗ്രാഫ് മെഷീന് വരെ തീ പിടിച്ചു. നിരവധി വൈദ്യുതി നിലയങ്ങൾ തകരാറിലായി. പല പ്രവര്‍ത്തനങ്ങളും തകരാറിലായി. കലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തവുമുള്‍പ്പടെ പല പ്രതിസന്ധികളും തരണം ചെയ്യേണ്ടതായി വന്നു. ഓരോ ആയിരം വർഷം കൂടുമ്പോഴും ഭൂമിയിൽ ഇത്തരത്തിലുള്ള സൗര കൊടുങ്കാറ്റുകൾ ഉണ്ടാകും എന്നാണ് ഗവേഷകർ പറയുന്നത്. ഇത് വരുത്തി വയ്ക്കുന്ന നാശനഷ്ടം വളരെ വലുതായിരിക്കും. ഭൂമിയെയും ഭൂമിയിലെ ജീവജാലങ്ങളെയും ചിന്നഭിന്നമാക്കാൻ തക്കശേഷി ഉണ്ട്.

അടുത്തു തന്നെ ഒരു വലിയ സൗര കൊടുങ്കാറ്റ് ഭൂമിയിൽ എത്തും എന്നതാണ് ഗവേഷകര്‍ വളരെ ഭീതിയോടെ നോക്കി കാണുന്ന കാര്യം. ഈ സൗര കൊടുങ്കാറ്റിനെ കുറിച്ചുള്ള പഠനം തുടർന്നു വരികയാണെന്ന് ഗവേഷകർ പറയുന്നു. എന്നാൽ എന്നാണ് ഈ സൌര കൊടുങ്കാറ്റ് ഉണ്ടാവുക എന്ന് ഇതുവരെ വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button