വിവാഹ ശേഷമുള്ള വീട്ടുജോലി ഗാർഹിക പീഡനമായി കാണാൻ കഴിയില്ല; വീട്ടുജോലി ചെയ്യാൻ പറ്റില്ലെങ്കിൽ അത് വിവാഹത്തിന് മുൻപ് പറയണം; ഹൈക്കോടതി

വീട്ടുജോലിയെ ഗാർഹിക പീഡനമായി കരുതാൻ കഴിയില്ലെന്ന് മുംബൈ ഹൈക്കോടതിയുടെ ഔറംഗാബാദ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. വിവാഹം കഴിഞ്ഞതിനു ശേഷം വീട്ടിലെ ജോലി ചെയ്യാൻ ആവശ്യപ്പെടുന്നതിനെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 492 a അനുസരിച്ച് ഒരു കുറ്റമായി കാണാൻ കഴിയില്ല. വിവാഹത്തിനു ശേഷം വീട്ടുജോലി ചെയ്യാൻ താല്പര്യം  ഇല്ലങ്കില്‍ അത് വിവാഹത്തിന് മുൻപ് തന്നെ അറിയിക്കണമെന്നും കോടതി പറഞ്ഞു.

2020123069
വിവാഹ ശേഷമുള്ള വീട്ടുജോലി ഗാർഹിക പീഡനമായി കാണാൻ കഴിയില്ല; വീട്ടുജോലി ചെയ്യാൻ പറ്റില്ലെങ്കിൽ അത് വിവാഹത്തിന് മുൻപ് പറയണം; ഹൈക്കോടതി 1

കൊലപാതകശ്രമവും ഗാർഹിക പീഡനവും ഉൾപ്പെടെ ആരോപിച്ച് വിവാഹിതയായ യുവതി പോലീസ് സ്റ്റേഷനിൽ നൽകിയിരിക്കുന്ന പരാതിയിൽ ഉള്ള എഫ്ഐആർ റദ്ദാക്കണമെന്ന് കാണിച്ച് നൽകിയ അപേക്ഷയിലാണ് കോടതി ഇത്തരം ഒരു നിരീക്ഷണം നടത്തിയിരിക്കുന്നത്. ജസ്റ്റിസ് രാജേഷ് എസ് പാട്ടീല്‍ ജസ്റ്റിസ് വിഭ എന്നിവർ അടങ്ങിയ ഡിവിഷൻ ഡിവിഷൻ ബെഞ്ച് ആണ് ഇത്തരമൊരു നിരീക്ഷണം നടത്തിയിരിക്കുന്നത്. വിവാഹിതയായ യുവതി നന്ദേത്ത് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് തന്നെക്കൊണ്ട് വീട്ടുജോലി ചെയ്യിക്കുന്നു എന്ന പരാമർശം ഉള്ളത്.

mumbai high court 1
വിവാഹ ശേഷമുള്ള വീട്ടുജോലി ഗാർഹിക പീഡനമായി കാണാൻ കഴിയില്ല; വീട്ടുജോലി ചെയ്യാൻ പറ്റില്ലെങ്കിൽ അത് വിവാഹത്തിന് മുൻപ് പറയണം; ഹൈക്കോടതി 2

പരാതിക്കാരിയായ യുവതിയുടെ വിവാഹം നടന്നത് 2019 ഡിസംബറിലാണ്. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ഭർത്താവിന്റെ വീട്ടുകാർ തന്നെ ജോലിക്കാരിയെ പോലെയാണ് കാണുന്നതെന്നും വാഹനം വാങ്ങുന്നതിന് വേണ്ടി തന്നോട് നാലുലക്ഷം രൂപ ആവശ്യപ്പെട്ടു എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് യുവതി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഉന്നയിക്കുന്നത്. എന്നാൽ യുവതി നൽകിയ പരാതിയിൽ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട വകുപ്പ് ഉൾപ്പെടുത്താൻ ആകില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല യുവതിയുടെ ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലുള്ള എന്തെങ്കിലും തെളിവുകൾ ഉള്ളതായി കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ മറ്റു കേസുകളുടെ ചാർജുകൾ ചേർത്ത് വിചാരണ നടത്തുന്നത് ശരിയല്ല എന്നും അതിനാൽ ക്രിമിനൽ നടപടികൾ ഒഴിവാക്കി എഫ്ഐആർ റദ്ദ് ചെയ്യണമെന്നും കോടതി ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button