നിങ്ങള്‍ ഇന്ത്യയെ സ്നേഹിക്കുന്നുവെങ്കില്‍ ഈ ചോക്ലേറ്റ് കഴിക്കരുത്; ബഹിഷ്കരണ ഭീഷണിയിൽ കാഡ്ബറി ചോക്ലേറ്റ്

 പലപ്പോഴും പല കാരണങ്ങളും ചൂണ്ടിക്കാട്ടി സിനിമയാണെങ്കിലും ബ്രാൻഡുകൾ ആണെങ്കിലും ബഹിഷ്കരിക്കുന്നത് ഇന്നൊരു സ്റ്റൈലാണ്. ഒരു സിനിമയുടെ പ്രമോഷന്‍ പരിപാടികൾ പങ്കെടുക്കവെ അതിലെ പ്രധാന  താരത്തിന്റെ പെരുമാറ്റം മോശമായി എന്ന് കാണിച്ച് ആ ചിത്രത്തെ ബഹിഷ്കരിക്കുന്നതിന് ഒരു വിഭാഗം ആഹ്വാനം നൽകിയിരുന്നു. തികച്ചും ബാലിശവും അപ്രസക്തവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയും  ബഹിഷ്കരണത്തിന് സോഷ്യൽ മീഡിയ ആഹ്വാനം നൽകാറുണ്ട്. ഇപ്പോഴിതാ അത്തരം ഒരു ബഹിഷ്കരണ ആഹ്വാനത്തിന് ഇരയായി മാറിയിരിക്കുകയാണ് പ്രിയപ്പെട്ട ചോക്ലേറ്റ് ഉൽപ്പന്നമായ കാഡ്ബറി.

boycott cadbury 1
നിങ്ങള്‍ ഇന്ത്യയെ സ്നേഹിക്കുന്നുവെങ്കില്‍ ഈ ചോക്ലേറ്റ് കഴിക്കരുത്; ബഹിഷ്കരണ ഭീഷണിയിൽ കാഡ്ബറി ചോക്ലേറ്റ് 1

ഹിന്ദു വിശ്വാസങ്ങളെ തകർക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നു എന്ന പേരിലാണ് ഈ ഉല്‍പ്പണത്തിന് നേരെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം ഉയരുന്നത്. ബീഫിൽ നിന്ന് ഉപയോഗിക്കുന്ന ജലാറ്റിനാണ് ഇതിന്റെ ഉത്പന്നങ്ങളിൽ ഉപയോഗിക്കുന്നത് എന്നതാണ് പരിഷ്കരണം ആവശ്യപ്പെടുന്നവർ ഉന്നയിക്കുന്ന പ്രധാന കാരണം. ഇതിനെ സാധൂകരിക്കുന്ന തരത്തിൽ കാർബറിയുടേത് എന്ന് കാണിച്ച് ഒരു സ്ക്രീൻഷോട്ടും ഇപ്പോൾ സമൂഹ മാധ്യമത്തിൽ ഉടനീളം വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന ഈ സ്ക്രീൻഷോട്ട് കാഡ്ബറിയുടെ ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു പഴയ പേജിന്റെ ചിത്രമാണെന്നാണ് ലഭിക്കുന്ന വിവരം.

 ഹൈന്ദവ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതിനാൽ ഇന്ത്യക്കാർ ഇത് ഉപയോഗിക്കുന്നത് നിർത്തണമെന്നും പകരം ഇന്ത്യയിൽ നിർമ്മിക്കുന്ന മധുരപലഹാരങ്ങൾ ഉപയോഗിക്കണമെന്നുമാണ് സോഷ്യൽ മീഡിയയിലൂടെ ഒരു വിഭാഗം ആഹ്വാനം ചെയ്യുന്നത്. ഇതില്‍ ഏറ്റവും രസകരമായ കാര്യം ഇന്ത്യയിൽ വിൽക്കുന്ന കാർബറുടെ ഉത്പന്നങ്ങളിൽ  പച്ച നിറത്തിലുള്ള ഒരു മുദ്ര പ്രിന്റ് ചെയ്തിട്ടുണ്ട്. പൂർണ്ണമായും വെജിറ്റേറിയനാണ്  എന്നു കാണിക്കാനാണ് ഇത്തരം ഈ ഒരു മുദ്രണം ഉപയോഗിക്കുന്നത്. എന്നാല്‍ ബഹികരണത്തിന് ആഹ്വാനം നല്‍കുന്നവര്‍ ഇതൊന്നും പരിഗണിക്കുന്നതു പോലുമില്ല.  

Leave a Reply

Your email address will not be published. Required fields are marked *

Back to top button