ശബരിമലയിൽ കയറാനും വിശ്വാസപ്രമാണങ്ങളെ വെല്ലുവിളിക്കാനും ജെൻഡർ പൊളിറ്റിക്സ് നോക്കുന്ന മാധ്യമങ്ങൾക്ക് കുറ്റകൃത്യങ്ങളുടെ കാര്യം റിപ്പോർട്ട് ചെയ്യുമ്പോൾ ജെൻഡർ ഇക്വാലിറ്റി വേണ്ടേ വേണ്ട; ഇന്നലെവരെ ആ യക്ഷിയുടെ പേരും മുഖവുമിടാൻ ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് മടിയായിരുന്നു; അഞ്ജു പാര്‍വതി പ്രഭീഷ്

പാറശാലയിൽ കഷായത്തിൽ വിഷം കലർത്തി കാമുകി യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവന്ന വെളിപ്പെടുത്തലുകൾ ഏറെ ഞെട്ടിക്കുന്നതാണ്.  ഇതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിൽ അടക്കം വലിയതോതിലുള്ള ചർച്ചകളാണ് നടക്കുന്നത്. ഈ വിഷയത്തിൽ അഞ്ചു പാർവതി പ്രഭീഷ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ഒരു കുറുപ്പ് ഏറെ ശ്രദ്ധേയമാണ്.

SHAROON RAJ 3
ശബരിമലയിൽ കയറാനും വിശ്വാസപ്രമാണങ്ങളെ വെല്ലുവിളിക്കാനും ജെൻഡർ പൊളിറ്റിക്സ് നോക്കുന്ന മാധ്യമങ്ങൾക്ക് കുറ്റകൃത്യങ്ങളുടെ കാര്യം റിപ്പോർട്ട് ചെയ്യുമ്പോൾ ജെൻഡർ ഇക്വാലിറ്റി വേണ്ടേ വേണ്ട; ഇന്നലെവരെ ആ യക്ഷിയുടെ പേരും മുഖവുമിടാൻ ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് മടിയായിരുന്നു; അഞ്ജു പാര്‍വതി പ്രഭീഷ് 1

 മടങ്ങിപ്പോയത് ആൺകുട്ടി ആയതിനാൽ പാര്‍ട്രിയാര്‍ക്കല്‍ പൊളിറ്റിക്കൽ കറക്റ്റ്നസ്സോ  സോഷ്യൽ ഓഡിറ്റിംഗോ ഒന്നുമുണ്ടായില്ല എന്ന് അഞ്ചു കുറ്റപ്പെടുത്തുന്നു. എഴുത്തിടങ്ങളിൽ അവനായി ആരും അക്ഷരങ്ങൾ ജ്വാല പടർത്തിയില്ല. കാരണം നമ്മുടെ പൊതുബോധത്തിന് ഇന്നും പീഡനം എന്നാൽ പെണ്ണ് ഇരയും ആൺ വർഗ്ഗം വേട്ടക്കാരൻ ആണ്. മറിച്ച് ഒരു ചിന്ത ഇവിടെ ആർക്കും പഥ്യമല്ല. ജാതി വേർതിരിവും ജാതക ദോഷവും പ്രണയത്തിനുമേൽ അതിരുകൾ തീർത്തപ്പോൾ അവൾ ഒരു കൊലപാതകിയായി എന്ന നരേഷനോട് യോജിപ്പില്ല. അവൾക്ക് അവനോട് ഒരു തരംബ് പോലും പ്രണയം ഉണ്ടായിരുന്നില്ല. പ്രണയം ഉണ്ടായിരുന്നത് അവനു മാത്രമായിരുന്നു. അവൾ ക്രിമിനൽ മൈൻഡ് ഉള്ള ഒരു സ്ത്രീ മാത്രമാണ്. പ്രണയിക്കാൻ ഒരുവൻ,  കെട്ടാൻ വേറൊരുവൻ എന്ന ഫോർമുല ശീലമാക്കിയ പെണ്ണ്. പെണ്ണ് വിരിച്ച വലയിൽ കുരുങ്ങി കൊല്ലപ്പെടുന്നവരിലെ ഒടുവിലത്തെ പേരാണ് ഷാരോൺ.  പക്ഷേ അത് അവസാനത്തേത് ആകില്ലെന്ന് ഉറപ്പാണെന്ന് അഞ്ചു കട്ടായം പറയുന്നു.

ഗ്രീഷ്മ കുറ്റം സമ്മതിച്ചപ്പോഴാണ് അവളുടെ പേരും മുഖവും ഒക്കെ തെളിഞ്ഞത്. എന്നാൽ ഇന്നലെ വരെ ആ യക്ഷിയുടെ പേരും മുഖവുമിടാൻ ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങൾക്ക് മടിയായിരുന്നു. ശബരിമലയിൽ കയറാനും വിശ്വാസപ്രമാണങ്ങളെ വെല്ലുവിളിക്കാനും ജെൻഡർ പൊളിറ്റിക്സ് നോക്കുന്ന മാധ്യമങ്ങൾക്ക് കുറ്റകൃത്യങ്ങളുടെ കാര്യം വരുമ്പോൾ ജെൻഡർ ഇക്വാലിറ്റി വേണ്ട എന്നാണ്. സ്ത്രീപക്ഷ വാദങ്ങൾക്ക് മാത്രം കയ്യടിയും പിന്തുണയും നൽകുന്ന കേരള പൊതുസമൂഹത്തോട് ഒരുപാട് ചോദ്യങ്ങൾ ബാക്കി വച്ചാണ് ഷാരോൺ മരണപ്പെട്ടത് . ഗ്രീഷ്മ എന്നത് ക്രൂരതയുടെയും വഞ്ചനയുടെയും കാപട്യത്തിന്റെയും പേരാണെന്ന് അഞ്ചു കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button