20 കാരി 52 കാരനോട് പ്രണയാഭ്യർത്ഥന നടത്തി; ഒടുവിൽ വിവാഹം; സംഭവം ഇങ്ങനെ

52 കാരനായ അധ്യാപകനെ വിവാഹം കഴിച്ചു 20 വാരിയായ വിദ്യാർഥി. സംഭവം നടന്നത് പാകിസ്ഥാനിലെ ഇസ്ലാമാബാദിലാണ്. ബികോം വിദ്യാർത്ഥിനി ആയ സോയാ നൂർ ആണ് തന്റെ അധ്യാപകനായ സാജിത് അലിയെ പ്രണയിച്ചു വിവാഹം കഴിച്ചത് .  സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും എതിർപ്പിനെ അവഗണിച്ചാണ് ഇരുവരും വിവാഹിതരായത്. ഒരു പ്രമുഖ യൂ ട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തിലാണ് ഇരുവരും തങ്ങളുടെ പ്രണയ വിശേഷം ലോകത്തിന് മുന്നില്‍ പങ്കു വെച്ചത്.

ZOYA NOOR 1
20 കാരി 52 കാരനോട് പ്രണയാഭ്യർത്ഥന നടത്തി; ഒടുവിൽ വിവാഹം; സംഭവം ഇങ്ങനെ 1

സാജിദ് അലി വളരെ വ്യത്യസ്തനായ ഒരു മനുഷ്യനാണെന്ന് സോയ പറയുന്നു. അദ്ദേഹത്തിന്‍റെ സ്വഭാവത്തിലെ പ്രത്യേകതയാണ് തനിക്ക്  പ്രണയം തോന്നാൻ കാരണമെന്ന് യുവതി പറയുന്നു . അദ്ദേഹം വളരെ വ്യത്യസ്തനായ ഒരു മനുഷ്യനാണെന്ന് സോയ അവകാശപ്പെടുന്നു. പക്ഷേ താൻ പ്രണയം തുറന്നു പറഞ്ഞപ്പോൾ സാജിദ് നിഷേധിക്കുകയായിരുന്നു ആദ്യം ചെയ്തതെന്ന് കാമുകി പറയുന്നു . ഇരുവർക്കും ഇടയില്‍ 32 വയസ്സിന്റെ വ്യത്യാസമുണ്ട്. ഇതുകൊണ്ട് തന്നെ തനിക്ക് വിവാഹം കഴിക്കാൻ ഒരു താല്പര്യവും  ഇല്ല എന്നായിരുന്നു അധ്യാപകൻ വിദ്യാർത്ഥിനിക്ക് നൽകിയ മറുപടി . പക്ഷേ വിദ്യാര്‍ത്ഥിനി ഇതില്‍ നിന്നും പിന്‍മാറാന്‍ തയ്യാറായിരുന്നില്ല . ഒടുവിൽ വിദ്യാർഥിനിയുടെ നിർബന്ധം സഹിക്കാനാവാതെ തനിക്ക് ചിന്തിക്കാന്‍ ഒരാഴ്ചത്തെ സമയം സാജിദ് ചോദിച്ചു. എന്നാല്‍  ഈ കാലയളവിൽ ആണ് തനിക്കും പ്രണയം തോന്നിത്തുടങ്ങിയതെന്ന് സാജിദ് പറയുന്നു . ഈ ബന്ധത്തെ എതിർത്തെങ്കിലും അവഗണിച്ചു എങ്കിലും ഇരുവരും വിവാഹിതരാവുക ആയിരുന്നു. ഇരുവരും സമൂഹ മാധ്യമത്തില്‍ വളരെ സജീവമായിരുന്നു . ഇതുവഴി പ്രതിമാസം ലക്ഷങ്ങള്‍ സംബാദിക്കുന്നുണ്ട്.   

Leave a Reply

Your email address will not be published. Required fields are marked *

Back to top button