എസ്ഐയെ നേരിട്ട് വിളിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി; തെളിവ് നശിപ്പിക്കാൻ ഗ്രീഷ്മ പഠിച്ച പണി പതിനെട്ടും പയറ്റി; ഗ്രീഷ്മ എല്ലാം ചെയ്തത് ക്രിമിനൽ ബുദ്ധിയോടെ
കേരള മനസ്സാക്ഷിയെത്തന്നെ ഞെട്ടിച്ച ഒന്നായിരുന്നു പാറശ്ശാലയിലെ
ഷാരോൺ എന്ന 23 കാരന്റെ കൊലപാതകം. കാമുകിയായ ഗ്രീഷ്മ ഷാരോണിന് വിഷം കൊടുത്തു കൊലപ്പെടുത്തുകയായിരുന്നു.
കാമുകിയെ കാണാൻ അവളുടെ വീട്ടിൽ പോയി വന്ന ഷാരോൺ നിർത്താതെ ശർദ്ദിച്ചു. ആന്തരിക അവയവങ്ങൾ പ്രവർത്തനരഹിതമായതോടെ അധികം വൈകാതെ യുവാവിന്റെ ജീവൻ നഷ്ടപ്പെട്ടു. ഇനിയും അന്വേഷണം പൂർത്തിയാകാത്ത ഈ കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഷാരോൺ മരണപ്പെട്ടതിനു ശേഷം തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി ഗ്രീഷ്മ തന്ത്രപരമായ നീക്കങ്ങളാണ് നടത്തിയത്. യുവാവിന്റെ മരണ ശേഷം മൊഴിയെടുക്കാൻ എത്തിയ പോലീസിനോട് കരഞ്ഞു വിളിച്ചും ബോധരഹിതയായും ഗ്രീഷ്മ അഭിനയിച്ചു.
പാറശാല എസ്ഐയെ വിളിച്ച് ആത്മഹത്യ ഭീഷണി പോലും ഗ്രീഷ്മ മുഴക്കി.ഷാരോണിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണങ്ങളും സംശയങ്ങളും ഉയരുന്നത് വല്ലാത്ത വിഷമത്തിലാണെന്നും പോലീസും ഈ രീതിയിലാണ് ചിന്തിക്കുന്നത് എങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്നും ഗ്രീഷ്മ പറഞ്ഞു. ഇതോടെ രേഷ്മ സംശയത്തിന്റെ നിഴലില്‍ ആണെന്ന സത്യം പറയാതെ എസ് ഐ ഗ്രീഷ്മയെ സമാധാനിപ്പിക്കുകയാണ് ചെയ്തത്. പക്ഷേ ഗ്രീഷ്മ പറഞ്ഞ പല കാര്യങ്ങളിലും പോലീസിന് സംശയം തോന്നിയിരുന്നു. പിന്നീട് ഗ്രീഷ്മ രണ്ട് പ്രാവശ്യം വിളിച്ചപ്പോഴും എഫ്ഐ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഒടുവില്‍ ഗ്രീഷ്മ എസ്ഐയെ വിളിച്ചത് അമ്മയ്ക്ക് സംസാരിക്കണം എന്ന് ആവശ്യം മുൻനിർത്തിയാണ്.
ഷാരോണിന് ഗ്രീഷ്മ നൽകിയ കഷായം വാങ്ങിക്കൊടുത്തത് ബന്ധുവായ പ്രശാന്തിനി ആണെന്നാണ് ഗ്രീഷ്മ പറഞ്ഞിരുന്നത്. ഗ്രീഷ്മയുടെ പരസ്പരവിരുദ്ധമായ മൊഴിയിൽ സംശയം തോന്നിയ പോലീസ് ഗ്രീഷ്മയുടെ അച്ഛന്റെയും അമ്മയുടെയും അമ്മാവന്റെയും പ്രശാന്തിനിയുടെയും മൊഴിയെടുത്തു. പിന്നീട് ഗ്രീഷ്മ കഷായം വാങ്ങി എന്ന് പറഞ്ഞ മെഡിക്കൽ ഷോപ്പിൽ എത്തി പരിശോധന നടത്തി. ഇതിൽനിന്നും പ്രശാന്തിനി പറഞ്ഞത് നുണയാണെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥരോട് തന്നോട് ഇങ്ങനെ പറയാൻ പറഞ്ഞത് ഗ്രീഷ്മ ആണെന്ന് പ്രശാന്തിനി സമ്മതിച്ചു. അധികം വൈകാതെ ഷാരോണിന് ഗ്രീഷ്മ നൽകിയത് കീടനാശിനിയാണെന്ന് കണ്ടെത്തി. തുടർന്ന് ഗ്രീഷ്മ കുറ്റം സമ്മതിക്കുക ആയിരുന്നു.