മാംസം തിന്നുന്ന അപൂർവ്വ ബാക്ടീരിയ; പശ്ചിമ ബംഗാളിൽ 44കാരൻ അണുബാധയെ തുടർന്ന് മരിച്ചു

അപൂർവ്വ ബാക്ടീരിയ മൂലം ഉണ്ടായ അണുബാധയെ തുടർന്ന് 44 കാരൻ മരണപ്പെട്ടു. പശ്ചിമ  ബംഗാളിലാണ് സംഭവം. മാംസം തിന്നുന്ന അപൂർവ്വ ബാക്ടീരിയയായ നെക്രോ ടൈസിംഗ് ഫാസിയാറ്റിസ് ബാധിച്ചാണ് മരണം സംഭവിച്ചത്.

flesh eating bacteria 1 1 1
മാംസം തിന്നുന്ന അപൂർവ്വ ബാക്ടീരിയ; പശ്ചിമ ബംഗാളിൽ 44കാരൻ അണുബാധയെ തുടർന്ന് മരിച്ചു 1

ഇത് ശരീരത്തിലെ തൊലിയെയും കോശങ്ങളെയും ബാധിക്കുന്ന അപൂർവ്വ ബാക്ടീരിയ ആണ്. ഇത് ബാധിച്ച് പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സ തേടാത്ത പക്ഷം ഇതു വഴി ഉണ്ടാകുന്ന അണുബാധ മൂലം മരണം പോലും സംഭവിച്ചേക്കാമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു. ഏതാനും ദിവസങ്ങൾക്കു മുമ്പ് ട്രെയിനിൽ നിന്ന് വീണ് പരുക്ക് പറ്റിയ മൃണ്മോയ് റോയ് ആണ് ചികിത്സയിൽ കഴിയുന്നതിനിടെ അണുബാധ മൂലം മരണത്തിന് കീഴടങ്ങിയത്.

 ട്രെയിനിൽ  നിന്നുള്ള വീഴ്ച്ചയില്‍ ഇയാളുടെ ഇടുപ്പിൽ ഇരുമ്പ് ദണ്ട് കൊണ്ട് കയറിയിരുന്നു. തുടർന്ന് ഇയാൾ സ്ഥലത്തെ ഒരു ക്ലിനിക്കിൽ ചികിത്സയിലായിരുന്നു. പിന്നീട് ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുക ആയിരുന്നു. അപ്പോഴേക്കും ഇയാൾക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂർച്ഛിച്ചു. ഐ സീ യൂവിലേക്ക് മാറ്റിയ ഇയാള്‍ ചികിത്സയിൽ കഴിയുന്നതിനിടയാണ് മരണത്തിന് കീഴടങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയാണ് മരണകാരണമെന്ന് കണ്ടെത്തിയത്. മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ തന്നെ ഇയാൾക്ക് അണുബാധ ഉണ്ടായിരുന്നു. തൊലിയിലൂടെയാണ് ഈ ബാക്ടീരിയ ശരീരത്തിൽ കയറിയത്. ഡോക്ടർമാർ തങ്ങളാൽ ആവുന്ന എല്ലാ വിദഗ്ധ ചികിത്സകളും നൽകിയെങ്കിലും നിരാശയായിരുന്നു ഫലം. ഇയാൾ ഒരു മദ്യപാനി ആയിരുന്നതുണ്ട് തന്നെ ശരീരത്തിന് രോഗപ്രതിരോധ ശക്തി വളരെ കുറവായിരുന്നു. ഇതും മരണത്തിന് ഒരു കാരണമാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button