ഈ കേസ് മാത്രം ചർച്ച ചെയ്യപ്പെടുന്നത് ദിലീപ് പ്രതിയായതുകൊണ്ടാണ്. ബാലചന്ദ്രകുമാർ പുറത്തുകൊണ്ടുവന്ന തെളിവുകൾ നിലനിൽക്കില്ല; ദിലീപ് പൾസർ സുനിക്ക് കൊട്ടേഷൻ കൊടുത്തു എന്ന് തെളിയിച്ചാൽ നിങ്ങൾ പറയുന്ന പണി ഞാൻ ചെയ്യാം; സജി നന്ത്യാട്ട്
ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ കൊണ്ടുവന്ന തെളിവുകൾ ഒന്നും നിലനിൽക്കില്ലെന്ന് നിർമ്മാതാവ് സജി നന്ധ്യാട്ട്. ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നതിനിടയാണ് അദ്ദേഹം ഇത്തരം ഒരു അഭിപ്രായം പങ്കുവെച്ചത്.
ഹൈക്കോടതിയിൽ ദിലീപിന്റെ വക്കീൽ പറഞ്ഞ കാര്യങ്ങൾ വളരെ പ്രസക്തമാണ്. നേരത്തെ വിചാരണ നടത്തുമ്പോൾ ഉണ്ടായ വീഴ്ചകൾ പരിഹരിക്കാനുള്ള ശ്രമമാണ് രണ്ടാമത്തെ അന്വേഷണത്തിലൂടെ പ്രോസിക്യൂഷൻ നടത്തുന്നത്. ദിലീപും സുഹൃത്തുക്കളും ചേർന്ന് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചു എന്ന ആരോപണം ഒരിക്കലും നിലനിൽക്കില്ല. അതുകൊണ്ട് ബാലേന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ മറവിൽ ആദ്യത്തെ കുറ്റപത്രത്തിലുള്ള വീഴ്ചകൾ പരിഹരിച്ച് മുന്നോട്ടു കൊണ്ടുപോകാനാണ് അവർ ശ്രമിക്കുന്നത്.
സാക്ഷികളിൽ ആരെങ്കിലും കൂറുമാറിയിട്ടുണ്ടെങ്കിൽ അവരെ പോസിഷനു അനുകൂലമായി കൊണ്ടുവരണം. അതല്ലാതെ അന്വേഷണം ഉദ്യോഗസ്ഥരെ ദിലീപ് ആക്രമിക്കാൻ ശ്രമിക്കുന്നു എന്ന് പറയുന്നത് കേരളത്തിൽ നടക്കുന്ന കാര്യമല്ല. തുടരന്വേഷണം നടത്തുന്നതിന് ഒരു കാരണം കണ്ടെത്തുക എന്നതല്ലാതെ ബാലചന്ദ്രകുമാർ ഒരിക്കലും ഒരു നിർണായക സാക്ഷിയോ അദ്ദേഹത്തിന്റെ തെളിവുകൾ നിലനിൽക്കുന്നതോ അല്ല.
ആദ്യത്തെ അന്വേഷണത്തിൽ കൂറുമാറി എന്ന് പറയുന്ന സാക്ഷികളെ കൊണ്ട് തുടക്കത്തിൽ പറഞ്ഞ അതേ കാര്യം വീണ്ടും പറയിക്കാനുള്ള ഒരു ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ബാലചന്ദ്രകുമാർ അതിലേക്കുള്ള ഒരു താക്കോൽ മാത്രമാണ്. ബാലചന്ദ്രകുമാർ കൊണ്ടുവന്ന തെളിവോ സാക്ഷി മൊഴികളോ നിലനിൽക്കുന്നതല്ല. എല്ലാവരും ചേർന്ന് ഫ്രെയിം ചെയ്തിരിക്കുന്നത് ദിലീപിനെ പ്രതിയാക്കാനുള്ള ശ്രമങ്ങൾ സിനിമാ ലോകത്ത് തന്നെ നടക്കുന്നുണ്ട്. ദിലീപിനെ ശിക്ഷിച്ചില്ലെങ്കിൽ അത് പ്രോസിക്യൂഷനും പോലീസിനും ഒരു ക്ഷീണം ആയിരിക്കും. ലക്ഷക്കണക്കിന് കേസുകൾ ഉണ്ടെങ്കിലും ഈ കേസ് മാത്രം ചർച്ച ചെയ്യപ്പെടുന്നത് ദിലീപ് പ്രതിയായതുകൊണ്ടാണ്. ചർച്ചയിൽ പറയുന്ന കാര്യങ്ങൾ ഒന്നും കോടതിയിൽ എത്തിയിട്ടില്ല. ദിലീപ് പൾസർ സുനിക്ക് കൊട്ടേഷൻ കൊടുത്തു എന്ന് തെളിയിച്ചാൽ നിങ്ങൾ പറയുന്ന കാര്യം താൻ ചെയ്യാമെന്നും സജി നന്ധ്യാട്ട് അഭിപ്രായപ്പെട്ടു.