മഴവിൽ അഴകിൽ അമ്മ എന്ന പരിപാടിയുടെ പ്രാക്ടീസിന്റെ സമയത്ത് ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ തർക്കമുണ്ടായി; ആ തർക്കത്തിനിടെ നടിയെ ജീവനോടെ കത്തിക്കുമെന്ന് ദിലീപ് പറഞ്ഞുവെന്നാണ് ഇടവേള ബാബുവും സിദ്ദിക്കും ആദ്യം നൽകിയ മൊഴി; സിൻസി അനിൽ
നടി ആക്രമിക്കപ്പെട്ട കേസിൽ ഇപ്പോൾ നടപടികൾ തൃപ്തികരമായ രീതിയിലാണ് പോകുന്നതെന്ന് സിൻസി അനിൽ അഭിപ്രായപ്പെട്ടു. റിപ്പോർട്ടർ ചാനലിൽ നടന്ന ചർച്ചയ്ക്കിടയാണ് അവർ ഇത്തരം ഒരു അഭിപ്രായം മുന്നോട്ടു വച്ചത്.
ദിലീപിന് അപ്പീലിന് പോകാൻ കഴിയും എന്നതുകൊണ്ട് തന്നെ ഈ കേസ് വൈകി പോകാനുള്ള സാധ്യതയുണ്ട്. കോടതി പറയുന്നത് പ്രഥമദൃഷ്ട്യ തെളിവുള്ളതുകൊണ്ട് ക്ലീൻചിറ്റ് തരാൻ പറ്റില്ല എന്നാണ്. പല അട്ടിമറിയും സ്വാധീന ശ്രമങ്ങളും ഉണ്ടാകുമ്പോൾ പലപ്പോഴും പതറിപ്പോയിട്ടുണ്ട്. നീതി ലഭിക്കുമോ എന്ന സംശയം ഉണ്ടായിരുന്നു. പക്ഷേ സ്വാധീന ശ്രമങ്ങൾ ഒന്നും ഫലം കണ്ടില്ല എന്നാണ് ഇപ്പോൾ മനസ്സിലാകുന്നതെന്നും സിൻസി അഭിപ്രായപ്പെട്ടു.
അതേസമയം ചർച്ചയിൽ പങ്കെടുത്ത സജി നന്ത്യാ അഭിപ്രായപ്പെട്ടത് ദിലീപിനെ പ്രതിയാക്കാൻ സിനിമ മേഖലയിൽ നിന്നും ചില ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ്. ദിലീപിനെ ശിക്ഷിച്ചില്ലെങ്കിൽ അത് പ്രോസിക്യൂഷന് ക്ഷീണം ആകും. ഈ കേസ് ചർച്ചയാകുന്നത് പോലും ദിലീപ് പ്രതിയായതുകൊണ്ടാണ്. ഗൂഢാലോചനയുടെ ഫലമായാണ് ദിലീപ് പ്രതിയായതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ മഴവിൽ അഴകിൽ അമ്മ എന്ന പരിപാടിയുടെ പ്രാക്ടീസിന്റെ സമയത്ത് അക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ നടിക്ക് അവസരം നഷ്ടമായതുമായി ബന്ധപ്പെട്ട് വാക്കുതർക്കം ഉണ്ടായി. ദിലീപ് നടിയോട് നിന്നെ ഞാൻ പച്ചക്ക് കത്തിക്കുമെന്ന് പറഞ്ഞതായി ഇടവേള ബാബുവും സിദ്ധിക്കും പോലീസിന് ആദ്യം മൊഴി നൽകിയിരുന്നു. വനിതയ്ക്ക് നൽകി അപകടത്തിൽ ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയായ കാവ്യ മാധവൻ പറഞ്ഞത്, എല്ലാവരെയും ഓർത്തുവയ്ക്കണമെന്നും ഓരോ സാഹചര്യങ്ങളും ഓരോരുത്തരും പറഞ്ഞതെല്ലാം ഓർക്കണം എന്നുമാണ്. അതിന്റെ അർത്ഥം അവർക്കെതിരെ പറയുന്നവർക്കൊക്കെ പണി വച്ചിട്ടുണ്ട് എന്നല്ലേയെന്ന് സിന്‍സി ചോദിക്കുന്നു. അതിജീവിത ഇപ്പോൾ സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങി വന്നു കഴിഞ്ഞു. അവൾക്ക് ഇനി നീതി കൊടുക്കുകയാണ് വേണ്ടത്. അതിജീവിതയെ റോൾ മോഡൽ ആയാണ് പുതിയ തലമുറയിലെ പെൺകുട്ടികൾ കാണുന്നത്. അത് കാണുമ്പോൾ വല്ലാത്ത സന്തോഷമുണ്ടെന്നും സിൻസി അഭിപ്രായപ്പെട്ടു.