മുടിയിൽ നിന്ന് മാത്രം തിരുപ്പതി ദേവസ്വത്തിന് ലഭിക്കുന്നത് 150 കോടി; മുടി വടിക്കുന്ന ബാര്‍ബര്‍മാര്‍ക്ക് ലഭിക്കുന്നത് തുശ്ചമായ വരുമാനം
രാജ്യത്തു തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുപ്പതി. ഇവിടെ എത്തുന്ന ഭക്തരുടെ പ്രധാന വഴിപാടുകളിൽ ഒന്നാണ് തല മൊട്ടയടിക്കുക എന്നത് . ഭക്തര്‍ മൊട്ടയടിച്ച് നൽകുന്ന മുടിയിലൂടെ ദേവസ്വം ബോര്‍ഡ് പ്രതിവർഷം 150 കോടി രൂപയോളമാണ് സമ്പാദിക്കുന്നത്.
തിരുപ്പതി ക്ഷേത്രത്തിൽ എത്തുന്ന ഭക്തരുടെ മുടി മുറിക്കുന്നതിന് നൂറുകണക്കിന് ബാർബർ മാരാണ് ഇവിടെ ഉള്ളത്. എന്നാൽ തങ്ങൾക്ക് വേദനയായി തുച്ഛമായ തുക മാത്രമാണ് ലഭിക്കുന്നത് എന്ന് ഇവിടുത്തെ ബാർബർമാർ പരാതിപ്പെടുന്നു. ഇതിന്റെ പ്രതിഷേധസൂചകമായി ഇവിടുത്തെ ബാർബർമാർ മിന്നൽ പണിമുടക്ക് നടത്തുകയും ചെയ്തു. ഇതോടെ ഇവിടെയെത്തുന്ന ഭക്തന്മാരുടെ പ്രധാന വഴിപാട് മുടങ്ങുകയും ചെയ്തു.
വിഗ്ഗ് നിർമ്മാതാക്കളാണ് തിരുപ്പതിയിൽ നിന്നും മുടി വലിയ തുക നല്കി വാങ്ങുന്നത്. ഇതിനായി വിഗ്ഗ് നിര്‍മാതാക്കള്‍ക്കിടയില്‍ ഒരു വലിയ മത്സരം തന്നെ നിലവിലുണ്ട്. ലേലം വിളിച്ചാണ് ഇവിടെ നിന്നും വിഗ്ഗ് നിര്‍മാതാക്കള്‍ മുടി വാങ്ങുന്നത്. ബാർബർമാർ ഭക്തരിൽ നിന്ന് ശേഖരിക്കുന്ന മുടി നീളമനുസരിച്ച് തരം തിരിച്ചു വയ്ക്കുന്നു. ഇങ്ങനെ തരംതിരിക്കുന്നതിൽ പോലും ചില മാനദണ്ഡങ്ങൾ ഇവർ പാലിക്കുന്നുണ്ട്. ഭക്തരില്‍ നിന്നും ശേഖരിക്കുന്ന മുടി പിന്നീട് തിരുപ്പതി ദേവസ്വം ബോർഡ് ലേലം ചെയ്താണ് വന്‍കിട കമ്പനികള്‍ക്ക് നല്‍കുന്നത്. ഇതിലൂടെ ക്ഷേത്രം കോടികൾ സമ്പാദിക്കുമ്പോൾ ഒരാളുടെ തല മൊട്ടയടിക്കുന്നതിന് 11 രൂപ എന്ന കണക്കിലാണ് ബാർബർ മാർക്ക് പണം ലഭിക്കുന്നത്. പ്രതിമാസം 8000 രൂപയിൽ താഴെ മാത്രമാണ് തങ്ങളുടെ വരുമാനം എന്ന് ബാർബർമാർ പറയുന്നു.ഭക്തരില്‍ നിന്നും ലഭിക്കുന്ന ചെറിയ ടിപ്പാണ് ഏക ആശ്വാസമെന്ന് ബാര്‍ബര്‍മാര്‍ പറയുന്നു.