ഭർത്താവിന്റെ സമ്മതമില്ലാതെ മുസ്ലിം സ്ത്രീക്ക് വിവാഹമോചനം നേടാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി

മുസ്ലിം സ്ത്രീക്ക് വിവാഹമോചനം നേടാൻ ഭർത്താവിന്റെ അവകാശമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നേരത്തെയുള്ള കോടതി ഉത്തരവ് പുന പരിശോധിക്കണം എന്ന ആവശ്യം ഉന്നയിച്ച് നൽകിയ ഹർജി തള്ളിയാണ് ഡിവിഷൻ ബഞ്ച് ഇപ്പോള്‍ ഇത്തരമൊരു വിധി പുറപ്പെടുവിച്ചത്. മുസ്ലിം സ്ത്രീകൾക്ക് കോടതിക്ക് പുറത്ത് ഉള്ള വിവാഹമോചനത്തിന് അവകാശമുണ്ടെന്ന് കാണിച്ചു ഹൈക്കോടതിയിൽ ലഭിച്ച അപ്പീൽ നേരത്തെ തന്നെ കോടതി തീർപ്പാക്കിയിരുന്നു.

islam women 1
ഭർത്താവിന്റെ സമ്മതമില്ലാതെ മുസ്ലിം സ്ത്രീക്ക് വിവാഹമോചനം നേടാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി 1

 മുസ്ലിം സ്ത്രീക്ക് വിവാഹബന്ധം അവസാനിപ്പിക്കുന്നതിന് അവകാശം ഉണ്ടെന്നും ഇതിൽ ഭർത്താവിന്റെ സമ്മതം ആവശ്യമില്ലെന്നും കോടതി നേരത്തെ പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കിയിരുന്നു. വിവാഹമോചനം നേടുന്നതിന് ഭർത്താവിനോട് ത്വലാഖ് ആവശ്യപ്പെടണമെന്നും ഖുല പോലെയുള്ള മാർഗങ്ങൾ തികച്ചും ഏകപക്ഷീയമായ കാര്യമാണെന്നും അത് സ്ത്രീക്ക് സമ്പൂർണ്ണമായ അവകാശം നൽകുന്നില്ലെന്നും വാദമുണ്ടായി. ഖുല തേടുന്നതിനുള്ള മുസ്ലിം സ്ത്രീയുടെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ലെങ്കിൽ പോലും കോടതിയുടെ നേരത്തെ അംഗീകരിച്ച നടപടിക്രമങ്ങളെയാണ് ഹർജിക്കാർ അപ്പീലിലൂടെ ചോദ്യം ചെയ്തത്. ഇതിലാണ് ഇപ്പോള്‍ കോടതിയുടെ ഭാഗത്ത് നിന്നും ഈ സുപ്രധാനമായ വിധി ഉണ്ടായിരിക്കുന്നത്. 

ത്വലാഖ് ചെയ്യണമെന്ന ഭാര്യയുടെ ആവശ്യം ഭർത്താവു  നിരസിച്ചാൽ കോടതിയെ സമീപിക്കണമെന്ന് ഹർജിക്കാരൻ വാദിച്ചു . മാത്രമല്ല പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനമായ ഖുലയ്ക്ക് ഭർത്താവിന്റെ അനുമതി ആവശ്യമാണെന്നും വാദിക്കുകയുണ്ടായി . എന്നാൽ വിവാഹമോചനത്തിന് മുസ്ലിം സ്ത്രീക്ക് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അതിന് ഭർത്താവിന്റെ സമ്മതവുമായി യാതൊരു ബന്ധവുമില്ലന്നും കോടതി ചൂണ്ടിക്കാട്ടി . മാത്രമല്ല ഭാര്യയുടെ ത്വലാഖ് ആവശ്യം ഭർത്താവ് നിരസിക്കുകയാണെങ്കില്‍ പിന്നീട്  മുസ്ലിം സ്ത്രീക്ക് വിവാഹമോചനം നേടുന്നതിന് മറ്റു മാർഗ്ഗം എന്താണെന്ന് മതഗ്രന്ഥത്തിൽ വ്യക്തമാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി .

Leave a Reply

Your email address will not be published. Required fields are marked *

Back to top button