പട്രോളുമായി ആത്മഹത്യാ ഭീഷണി മുഴക്കി വീട്ടമ്മ; വായ്പ കുടിശികയുടെ പേരിൽ സ്ത്രീകൾ മാത്രം താമസിക്കുന്ന വീട് ജപ്തി ചെയ്യാനുള്ള നീക്കം ഒടുവില്‍ എസ് ബി ഐ മരവിപ്പിച്ചു

വായ്പ കുടിശ്ശിക അടക്കാത്തതിൻറെ പേരിൽ സ്ത്രീകൾ മാത്രം താമസിക്കുന്ന പോത്തൻകോട്ടെ വീട് ജപ്തി ചെയ്യാനുള്ള നീക്കം എസ്ബിഐ താൽക്കാലികമായി വരപ്പിച്ചു. ഈ വീട്ടിൽ യുവതിയായ ശലഭയും ഇവരുടെ പ്രായം ചെന്ന മാതാവും ആറു വയസ്സുകാരി മകളും മാത്രമാണ് ഉള്ളത്. ശലഭയുടെ ഭർത്താവ് എസ്ബിഐയിൽ നിന്നും 34 ലക്ഷം രൂപ വായ്പ എടുത്ത് ബിസിനസ് ചെയ്തിരുന്നു. എന്നാൽ ബിസിനസ് തകർന്നതോടെ ഇയാൾക്ക് കടം കയറി. ഇയാൾക്ക് നാട്ടിൽ നിൽക്കാൻ പറ്റാത്ത സ്ഥിതിയായി. 2017ൽ ഇയാൾ നാടുവിട്ടു.

women suiside 1 1 1
പട്രോളുമായി ആത്മഹത്യാ ഭീഷണി മുഴക്കി വീട്ടമ്മ; വായ്പ കുടിശികയുടെ പേരിൽ സ്ത്രീകൾ മാത്രം താമസിക്കുന്ന വീട് ജപ്തി ചെയ്യാനുള്ള നീക്കം ഒടുവില്‍ എസ് ബി ഐ മരവിപ്പിച്ചു 1

എന്നാൽ താൻ ഈ വീടുമായി ബന്ധപ്പെട്ട ബാധ്യതകളെ കുറിച്ച് അറിയുന്നത് വിവാഹം കഴിഞ്ഞതിന് ശേഷം മാത്രമാണെന്ന് ശലഭ പറയുന്നു. 25 ലക്ഷത്തോളം രൂപ ഇതിനകം തന്നെ തിരികെ അടച്ചു കഴിഞ്ഞു. എന്നാൽ 54 ലക്ഷം രൂപ ഇനിയും അടയ്ക്കാൻ ഉണ്ട് എന്നാണ് ബാങ്ക് അധികൃതര്‍ പറഞ്ഞിരിക്കുന്നത്. ജനുവരിയിൽ 10 ലക്ഷം രൂപ അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും എസ്ബിഐ അധികൃതർ അത് അംഗീകരിച്ചില്ലെന്ന് ശലഭ പറയുന്നു. ജപ്തി ഒഴിവാക്കാൻ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. കോടതിയുടെ നിർദ്ദേശം അനുസരിച്ച് പോലീസിന്‍റെ ഒപ്പമാണ് ബാങ്ക് അധികൃതർ ജപ്തി ചെയ്യാൻ എത്തിയത്. എന്നാൽ ശലഭയും കുടുംബവും വീട്ടിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കിയില്ലന്ന് മാത്രമല്ല, പെട്രോളുമായി ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു ഇതോടെയാണ് ബാങ്ക് അധികൃതർ ഇവര്‍ക്ക് സാവകാശം അനുവദിച്ചത്. സമൂഹ മാധ്യമത്തിലടക്കം ഇത് വലിയ വാര്‍ത്ത ആയിരുന്നു.  

Leave a Reply

Your email address will not be published. Required fields are marked *

Back to top button