അമ്പമ്പോ ഇത് ഭാഗ്യമല്ല, അതുക്കും മേലെ; 82 ലക്ഷം രൂപ ലോട്ടറിയടിച്ച 70കാരിയെക്കാത്ത് ശരിക്കുമുള്ള ഭാഗ്യം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ

ഒട്ടും പ്രതീക്ഷിക്കാതെ ഭാഗ്യം തേടി എത്തുന്നതിനെക്കുറിച്ച് പല വാർത്തളും വരാറുണ്ട്. എന്നാൽ അമേരിക്കക്കാരിയായ 70കാരിയുടെ ജീവിതത്തിൽ കഴിഞ്ഞ ദിവസം സംഭവിച്ചത് ഭാഗ്യത്തിനപ്പുറമുള്ള ഒരു മഹാഭാഗ്യമായിരുന്നു. അതെ, ഒരേസമയം ഇവർക്ക് രണ്ട് ലോട്ടറിയാണ് അടിച്ചത്. ഒരു ലോട്ടറി അടിച്ചതിന്റെ പണവും വാങ്ങി വീട്ടിലേക്ക് വരുന്നതിനാണ് ഇവർക്ക് മറ്റൊരു ലോട്ടറി കൂടി അടിച്ചത്. അതും കോടികൾ.

lottery 1 1 1
അമ്പമ്പോ ഇത് ഭാഗ്യമല്ല, അതുക്കും മേലെ; 82 ലക്ഷം രൂപ ലോട്ടറിയടിച്ച 70കാരിയെക്കാത്ത് ശരിക്കുമുള്ള ഭാഗ്യം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ 1

അമേരിക്കൻ സ്വദേശിയായ ഈ എഴുപത്കാരിക്ക് എന്താണ് ആ ദിവസം തന്റെ ജീവിതത്തിൽ സംഭവിച്ചത് എന്ന് ഇപ്പൊഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഇവർക്ക് ആദ്യം ലോട്ടറി അടിച്ചപ്പോൾ സമ്മാനമായി ലഭിച്ചത് 82 ലക്ഷം ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുകയാണ്. ഇതിന്റെ പണവും കൈപ്പറ്റി വീട്ടിലേക്ക് വരുന്ന വഴിക്കാണ് ഇവർക്ക് വീണ്ടും ലോട്ടറി അടിച്ചത്. ഇത്തവണ ഇവർക്ക് ലഭിച്ചത്3  കോടിയോളം രൂപയാണ്. ഒരു ദിവസം രണ്ട് ലോട്ടറി അടിക്കുക എന്ന അപൂര്‍വ്വ ഭാഗ്യത്തിന്റെ ഉടമയായി തീർന്നിരിക്കുകയാണ് ഈ 70കാരി. വാര്‍ദ്ധക്യ പെൻഷനിലൂടെ ജീവിതം തട്ടിയും മുട്ടിയും തള്ളിനീക്കിയിരുന്ന ഇവർക്ക് ഇത് വലിയ ആശ്വാസമായി മാറി.

ഒക്ടോബർ 20 നാണ് ഇവർ ലോട്ടറി അടിച്ച പണം വാങ്ങാനായി ലോട്ടറി  ആസ്ഥാനത്ത് എത്തിയത്. ഈ പണവും വാങ്ങി മടങ്ങുന്നതിനിടയാണ് ഇവർ വഴിയിൽ കണ്ട ലോട്ടറി ആസ്ഥാനത്ത് കയറി മൂന്നു ലോട്ടറി കൂടി എടുത്തത്. അതില്‍ ഒന്നിനാണ് സമ്മാനം ലഭിച്ചത്.  ഏതായാലും അവസാനകാലം ആസ്വദിക്കാനാണ് താൻ ഈ പണം ചെലവഴിക്കുക എന്ന് ഈ എഴുപതുകാരി പറയുന്നു. ഭാഗ്യവതിയായ ഈ എഴുപതുകാരിയെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button