ശുചിമുറിയിൽ യാത്രക്കാരൻ മരിച്ചു കിടന്നു; മൃതദേഹവുമായി ട്രെയിൻ സഞ്ചരിച്ചത് 900 കിലോമീറ്റർ
യാത്രക്കാരൻ ട്രെയിനിലുള്ളിലെ ശുചിമുറിയിൽ മരിച്ചു കിടന്നത് അറിയാതെ ട്രെയിൻ സഞ്ചരിച്ചത് 900 കിലോമീറ്റർ. പിന്നീട് ദുർഗന്ധം അനുഭവപ്പെട്ടതോടെ മറ്റു യാത്രക്കാർ അധികൃതരോട് പരാതിപ്പെട്ടു. അകത്തുനിന്ന് കുറ്റി ഇട്ടിരുന്ന ശുചിമുറി തുറന്നു പരിശോധിച്ചപ്പോഴാണ് ഈ സംഭവം പുറത്തിറയുന്നത് . അപ്പോഴേക്കും ട്രെയിൻ പുറപ്പെട്ടിട്ട് 24 മണിക്കൂറിൽ കൂടുതൽ സമയമായിരുന്നു.
ബീഹാറിൽ നിന്ന് അമൃത്സറിലേക്കുള്ള ട്രെയിനിന്റെ ശുചിമുറിയിലാണ് യാത്രക്കാരൻ മരിച്ചു കിടന്നത്. ട്രെയിൻ യാത്ര പുറപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ഇയാൾ ട്രെയിനിലെ ശുചിമുറിക്കുള്ളിൽ കയറി ഇരുന്നതാകാം എന്നും പിന്നീട് പൂട്ടിയതിനു ശേഷം മരണം സംഭവിച്ചതാകാമെന്നുമാണ് ഇതുമായി ബന്ധപ്പെട്ട പോലീസ് ഭാഷ്യം .
ഏതായാലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചയാല്‍ ഏതു നാട്ടുകാരൻ ആണെന്നോ ആരാണെന്നോ ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. മരിച്ചത് ബീഹാര്‍ സ്വദേശി ആകനാണ് സാധ്യത എന്ന് പോലീസ് സംശയം പ്രകടിപ്പിച്ചു. തിരിച്ചറിയല്‍ രേഖകള്‍ ഒന്നും തന്നെ ബോഡിയില്‍ നിന്നും പോലീസിന് ലഭിച്ചിട്ടില്ല. വൈകാതെ ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പോലീസ് പറഞ്ഞു.
രാജ്യത്ത് പ്രതിവർഷം നിരവധി മൃതദേഹങ്ങളാണ് ഇത്തരത്തില്‍ അവകാശികൾ ഇല്ലാതെയും തിരിച്ചറിയപ്പെടാതെയും ലഭിക്കുന്നത് എന്നാണ് കണക്കുകള്‍ പറയുന്നത്. പരാതി ലഭിക്കാത്തതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷങ്ങള്ക്കും പോലീസ് മുതിരാറില്ല . കുറച്ചു നാള്‍ അന്വേഷണത്തിന്‍റെ ഭാഗമായി ഈ മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിയ്ക്കും. മരണപ്പെട്ട ആളിന്റെ സുഹൃത്തുക്കളോ ബന്ധുക്കളോ അന്വേഷിച്ചു വരാതെ ആകുമ്പോൾ പോലീസ് തന്നെ ഇത് സംസ്കരിക്കുകയാണ് ചെയ്യുന്നത്.