ഇത് പാകിസ്ഥാനിലെ രജനികാന്ത്; സോഷ്യൽ മീഡിയയിലെ പുതിയ വൈറൽ താരം

സൂപ്പർതാരം രജനികാന്തിന്റെ രൂപവും ശബ്ദവും അനുകരിക്കുന്ന നിരവധിപേരെ നമുക്കറിയാം. ഇത്തരത്തിൽ അദ്ദേഹത്തെ അനുകരിക്കുന്നവർ ഇന്ത്യയ്ക്കകത്ത് മാത്രമാണ് ഉള്ളതെന്ന് കരുതിയെങ്കിൽ തെറ്റി. അങ്ങ് പാക്കിസ്ഥാനിലും അദ്ദേഹത്തെ അനുകരിക്കുന്നവര്‍ ഉണ്ട്. പ്രത്യേകിച്ച് മേക്കപ്പോ രൂപത്തിൽ മാറ്റം വരുത്തുകയോ ഒന്നും ചെയ്യാതെ രജനികാന്തിന്റെ അതേ രൂപമുള്ള ഒരാൾ. അദ്ദേഹം കാണാൻ രജനികാന്തിനെ പോലെ തന്നെയാണ്. 61 കാരനായ ഇദ്ദേഹത്തിന്റെ പേര് റഹ്മത്ത് കാഷ്കോരി എന്നാണ്. അദ്ദേഹം ഒരു റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥനാണ്.

RAJINIKANTH 1
ഇത് പാകിസ്ഥാനിലെ രജനികാന്ത്; സോഷ്യൽ മീഡിയയിലെ പുതിയ വൈറൽ താരം 1

കാണാൻ രജനികാന്തിനെ പോലെ ഉണ്ട് എന്ന് ആദ്യം പലരും പറഞ്ഞപ്പോൾ ഒന്നും ഇദ്ദേഹം അതത്ര കാര്യമാക്കിയിരുന്നില്ല. എന്നാൽ പിന്നീട് രജനികാന്ത് ആരാണെന്ന് അറിഞ്ഞപ്പോഴാണ് ഇദ്ദേഹം ശരിക്കും ഞെട്ടിയത്. ഇതോടെയാണ് രജനികാന്തിനെ നേരിൽ കാണണമെന്ന ആഗ്രഹം റഹ്മത്തിന് ഉണ്ടാകുന്നത്. ജോലിയിൽ നിന്നും വിരമിച്ച് സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് ഇദ്ദേഹത്തെ ആരാധകർ കൂടുതലായി വളഞ്ഞത്. ഒരു വലിയ സൂപ്പർ താരത്തിന്റെ രൂപമാണ് തനിക്ക് എന്ന് അപ്പോഴാണ് അദ്ദേഹം അറിയുന്നത്.

RAJINIKANTH 2
ഇത് പാകിസ്ഥാനിലെ രജനികാന്ത്; സോഷ്യൽ മീഡിയയിലെ പുതിയ വൈറൽ താരം 2

 പിന്നീട് റഹ്മത്ത് രജനികാന്തിന്റെ ആക്ഷൻ രംഗങ്ങൾ അനുകരിക്കാൻ ശ്രമിച്ചു. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ വളരെ വേഗം റഹ്മത്ത് വൈറലായി മാറി. ഒരിക്കൽ കറാച്ചിയിലുള്ള ഒരു ഷോപ്പിംഗ് മാളിൽ പോയപ്പോൾ ഇദ്ദേഹത്തെ നിരവധി ആളുകൾ പൊതിഞ്ഞു. രജനികാന്ത് ആണോ എന്നാണ് പലരും ചോദിച്ചത്. അന്ന് അദ്ദേഹം പറഞ്ഞത് താന്‍ പാകിസ്ഥാനിലെ രജനികാന്ത് ആണെന്നാണ്. യഥാര്‍ത്ഥ രജനികത്തിനെ നേരിൽ കാണണമെന്നും അദ്ദേഹത്തിന്റെ ഒപ്പം നിന്ന് ഒരു ഫോട്ടോ എടുക്കണമെന്നുമാണ് ഇപ്പോൾ തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് റഹ്മത്ത് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button