ട്വിറ്റർ ജീവനക്കാർക്ക് എലോൺ മസ്ക് കൊടുത്തത് കിടിലൻ പണി; പുതിയ ഭരണ പരിഷ്കാരത്തിൽ വലഞ്ഞ് ജീവനക്കാർ; ഇന്ത്യയിലും കൂട്ടപ്പിരിച്ചുവിടല്‍; ഇത് അന്യായം
ഏതാനും ദിവസങ്ങൾക്കു മുൻപാണ് ശത കോടീശ്വരനായ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തത്. ട്വിറ്റർ ഏറ്റെടുത്തതോടെ അദ്ദേഹം കമ്പനിയിൽ നടത്തുന്ന ഭരണ പരിഷ്കാരങ്ങൾ അധികൃതരെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. എന്തായാലും ഏലോണ്‍ മസ്ക് നിരവധി ഭരണ പരിഷ്കാരങ്ങൾ ആണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. അദ്ദേഹം രാജ്യാന്തര തലത്തില്‍ നിരവധി ജീവനക്കാരെയാണ് ഒഴിവാക്കിയിരിക്കുന്നത്. ഈ പിരിച്ചു വിടല്‍ ട്വിറ്റർ ഇന്ത്യയെയും കാര്യമായി തന്നെ ബാധിച്ചു. ഇന്ത്യയിലെ നിരവധി ജീവനക്കാരെയാണ് ഇദ്ദേഹം ഇപ്പോള്‍ പുറത്താക്കിയിരിക്കുന്നത്.
എൻജിനീയറിങ് , സെയിൽസ് , മാർക്കറ്റിംഗ് , കമ്മ്യൂണിക്കേഷൻ എന്നീ വിഭാഗം ജീവനക്കാരെയാണ് ഇദ്ദേഹം ചാർജ് എടുത്ത ഉടൻ തന്നെ പിരിച്ചു വിട്ടത്. ഇന്ത്യയിൽ നിരവധി ജീവനക്കാർ ഇത്തരത്തിൽ പിരിച്ചു വിടലിന് ഇരയായിട്ടുണ്ട്. താക്കോൽ സ്ഥാനത്തിരിക്കുന്ന ചില ജീവനക്കാരെ ഒഴികെ ബാക്കി എല്ലാവരെയും ഒഴിവാക്കാനാണ് മസ്ക് തീരുമാനിച്ചിരിക്കുന്നത്. ട്വിറ്ററിന്റെ ഇന്ത്യയിലെ സീ ഈ ഒ ആയിരുന്ന പരാഗ് അഗർവാളിനെ പിരിച്ചുവിട്ടാണ് ഇലോൺ മാസ്ക് ഈ കൂട്ട് പിരിച്ചു വിടലിന് തുടക്കം കുറിച്ചത്.
ഒഴിവാക്കിയെങ്കിലും വളരെ വലിയ തുകയാണ് ഇദ്ദേഹത്തിന് കമ്പനിയില്‍ നിന്നും ലഭിക്കുക എന്നാണ് റിപ്പോർട്ട്. കമ്പനി വിടുമ്പോൾ കുറഞ്ഞത് 318 കോടി രൂപയെങ്കിലും അദ്ദേഹത്തിന് ലഭിക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കൂടാതെ പിരിച്ചു വിടുന്ന ജീവനക്കാർക്ക് കമ്പനിയിൽ അവരുടെ ഓഹരിയുടെ മൂല്യം അനുസരിച്ചുള്ള പണവും ലഭിക്കും. അനുദ്യോഗിക വിവരം അനുസരിച്ച് 75% ത്തോളം ജീവനക്കാരെയും പിരിച്ചു വിടാനാണ് കമ്പനിയുടെ ഇപ്പോഴത്തെ തീരുമാനം.