ഭൂമിയിലെ ഏറ്റവും വിലപിടിപ്പുള്ള ദ്രാവകം എന്താണെന്ന് അറിയുമോ; പഞ്ചസാര തരിയുടെ അത്ര വലിപ്പമുള്ള ഒരു തുള്ളിയുടെ വില 130 ഡോളര്‍
ഭൂമിയിലെ ഏറ്റവും വില കൂടിയ ദ്രാവകം ഏതാണ് എന്ന് ചോദിച്ചാൽ പല ഉത്തരങ്ങളും നമ്മുടെ മനസ്സിലൂടെ പോകും. എന്നാൽ അതിന്റെ ഉത്തരം തേളിന്റെ വിഷമാണ് എന്നറിയുന്നതോടെ നിങ്ങൾ ഞെട്ടും. കാരണം ഒരു പഞ്ചസാര തരിയേക്കാൾ ചെറിയ തുള്ളി തേൾ വിഷത്തിന് വിപണിയില്‍ 130 ഡോളർ ആണ് വില. 39 മില്യൺ ഡോളറാണ് ഒരു ഗ്യാലന് തേൾ വിഷത്തിന്റെ വില. തേളിന്റെ വിഷത്തിന് ഇത്രയധികം വിലയുണ്ടാകാൻ ചില ശാസ്ത്രീയമായ കാരണങ്ങളുമുണ്ട്.
ആധുനിക ചികിത്സാ രംഗത്ത് തേൾവിഷം പല രീതിയിലും ഗവേഷകർ പ്രയോജനപ്പെടുത്താറുണ്ട്. ക്യാൻസർ രോഗത്തെ നിർണയിക്കുന്നതിനും ട്യൂമറകളെ ചെറുക്കുന്നതിനും തേള് വിഷത്തില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ സഹായിക്കും എന്നാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. തേളിന്റെ വിഷത്തിൽ അടങ്ങിയിരിക്കുന്ന ക്ലോറോടോക്സിൽ എന്ന ഘടകം നട്ടെല്ലിലും തലയിലും ബാധിക്കുന്ന ക്യാൻസർ സെല്ലുകളെ കണ്ടെത്താൻ സഹായിക്കുന്നവയാണ് . മാത്രമല്ല ഇതിന് ട്യൂമറിന്റെ സ്ഥാനവും വലുപ്പവും നിർണയിക്കാനും കഴിയും.
ഇത് കൂടാതെ നിരവധി രോഗങ്ങൾക്ക് ഔഷധമാണ് തേളിന്റെ വിഷം. തേളിന്റെ വാലിന്റെ അറ്റത്തുള്ള സഞ്ചിയിൽ ആണ് ഈ വിഷം സൂക്ഷിച്ചിരിക്കുന്നത് . ഒരു തേളില് നിന്ന് വെറും ഒരു തുള്ളി വിഷം മാത്രമാണ് ആകെ ലഭിക്കുന്നത് . ഇതും വിഷത്തിന്റെ മൂല്യം വർധിക്കുന്നതിന് ഒരു കാരണമാണ്. തേളിന്റെ മാത്രമല്ല പാമ്പിന്റെ വിഷത്തിലും വലിയ വിലയാണ്. അനധികൃതമായി വിഷം വില്‍പ്പന നടത്തുന്ന സംഘവും ഇപ്പോള്‍ ബ്ലാക് മാര്‍ക്കറ്റില്‍ സജീവമാണ് .