21 ദിവസം പ്രായമുള്ള കുട്ടിയുടെ വയറ്റിൽ നിന്നും നീക്കം ചെയ്തത് 8 ഭ്രൂണങ്ങൾ; ഇത് അത്യപൂര്‍വ്വം
ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്നും 21 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെ വയറ്റിനുള്ളിൽ നിന്നും എട്ടു ഭ്രൂണങ്ങളാണ് നീക്കം ചെയ്തത്. 2022 ഒക്ടോബർ 10ന് ആണ് റാഞ്ചിയിൽ ഈ കുട്ടി ജനിച്ചത്. ജനിച്ച് അധിക ദിവസം കഴിയുന്നതിനു മുൻപ് തന്നെ ശക്തമായ വയറു വേദന അനുഭവപ്പെട്ട കുട്ടിയുമായി മാതാപിതാക്കൾ ആശുപത്രിയിൽ എത്തി. പിന്നീട് നടത്തിയ പരിശോധനയിൽ കുട്ടിയുടെ വയറ്റിനുള്ളിൽ മുഴയുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് കൂടുതൽ വിശദമായി പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ വയറ്റിൽ ഭ്രൂണങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയത്.
ഇത് അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഫീറ്റസ് ഇൻ ഫേറ്റൂ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു പ്രത്യേക തരം രോഗാവസ്ഥയാണ് ഇത്. തുടര്‍ന്നു നടത്തിയ ശസ്ത്രക്രിയയില്‍ നിന്നും കുട്ടിയുടെ വയറ്റിൽ നിന്നും വളർച്ചയെത്താത്ത 8 ഭ്രൂണങ്ങൾ ഡോക്ടർമാർ നീക്കം ചെയ്തു. ഈ ശസ്ത്രക്രിയ ഒന്നരമണിക്കൂറിൽ അധികം നീണ്ടു നിന്നു.
ഇത്തരമൊരു സംഭവം ലോകത്ത് തന്നെ ആദ്യം ആണെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ രാജേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് ഇതുവരെ ലോകത്ത് തന്നെ നൂറിൽ താഴെ മാത്രമാണ് ഇത്തരം അവസ്ഥകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽത്തന്നെ 8 ഭ്രൂണങ്ങൾ ഒരു കുട്ടിയുടെ വയറിനുളില്‍ നിന്നും കണ്ടെത്തുന്നത് ആദ്യമാണ്. അതുകൊണ്ട് തന്നെ രാജ്യാന്തര തലത്തില്‍ തന്നെ ഇത് വലിയ വാര്‍ത്ത ആയി മാറി. വിദേശ മാധ്യമങ്ങളുള്‍പ്പടെ ഈ വാര്‍ത്ത അതീവ ഗൌരവത്തോടെ റിപ്പോര്‍ട്ട് ചെയ്തു.