അസ്ഥിക്ക് പിടിച്ച പ്രണയം; 28 കാരനെ വിവാഹം കഴിക്കാൻ 83 കാരിയായ വധു എത്തിയത് അങ്ങ് പോളണ്ടിൽ നിന്ന്

പ്രണയ പൂർത്തീകരണത്തിനു വേണ്ടി മനുഷ്യൻ എന്തും ത്യജിക്കാൻ തയ്യാറാകും എന്നതിന് നിരവധി ഉദാഹരങ്ങള്‍ ഉണ്ട്. അത്തരം ഒരു കഥയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 28 കാരനെ വിവാഹം കഴിക്കുന്നതിനു വേണ്ടി തന്റെ എല്ലാ സുഖ സൗകര്യങ്ങളും ഉപേക്ഷിച്ച് കടൽ കടന്ന് പാകിസ്ഥാനിൽ എത്തിയിരിക്കുകയാണ് ഈ 83 കാരി. പോളണ്ടില്‍ നിന്നുമാണ് ഇവര്‍ പാകിസ്താനില്‍ എത്തിയത്. 

grannie marriage 1
അസ്ഥിക്ക് പിടിച്ച പ്രണയം; 28 കാരനെ വിവാഹം കഴിക്കാൻ 83 കാരിയായ വധു എത്തിയത് അങ്ങ് പോളണ്ടിൽ നിന്ന് 1

28 കാരനായ ഹാഫിസ് മുഹമ്മദ് നദീമും, 83 കാരിയായ ബ്രോമ എന്ന വയോധികയും തമ്മിലുള്ള പ്രണയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. പ്രണയത്തിന് നിറവും രാജ്യവും പ്രായവും ഒന്നും ഒരു പ്രശ്നമല്ല എന്നാണ് ഇതിലൂടെ തെളിയിക്കപ്പെടുന്നത്. ഇവർ പോളണ്ടിൽ നിന്നും പാകിസ്ഥാനിൽ എത്തിയത് തന്റെ കമിതാവിനെ നേരിട്ട് കാണാനും വിവാഹം കഴിക്കാനും വേണ്ടിയാണ്.

grannie marriage 2
അസ്ഥിക്ക് പിടിച്ച പ്രണയം; 28 കാരനെ വിവാഹം കഴിക്കാൻ 83 കാരിയായ വധു എത്തിയത് അങ്ങ് പോളണ്ടിൽ നിന്ന് 2

ഹാഫിസ് മുഹമ്മദ് നദീമുമായി വളരെ നാളുകളായി ബ്രോമ പ്രണയത്തിലാണ്. ഹാഫിസ് ഒരു ഓട്ടോ മെക്കാനിക്കാണ്. ആറു വർഷം മുൻപാണ് താൻ ആദ്യമായി ബ്രോമിയുമായി സംസാരിക്കുന്നതെന്ന് ഇയാൾ പറയുന്നു. അന്നുമുതൽ തന്നെ ഇരുവര്‍ക്കും ഇടയില്‍ പ്രണയം മൊട്ടിട്ടു. എന്നാൽ വിവാഹത്തിന്റെ അന്നാണ് ഇരുവരും നേരിൽ കാണുന്നത്. പാക്കിസ്ഥാനിലെ പരമ്പരാഗതമായ വസ്ത്രം അനിഞ്ഞാണ് ബ്രോമ വിവാഹത്തിന് എത്തിയത്. അവർ കയ്യിൽ മൈലാഞ്ചി അണിഞ്ഞിരുന്നു. ഇസ്ലാമിക നിയമം അനുസരിച്ചുള്ള ഹക്ക് മെഹറും ഇവർ നൽകി. ഇരുവരുടെയും പ്രണയം അറിഞ്ഞതോടെ നദീമിന്റെ ബന്ധുക്കൾ എല്ലാം  തന്നെ പൂർണ്ണ സമ്മതം നല്കുകയും ചെയ്തു. ഈ പ്രണയത്തെ കുറിച്ചുള്ള  വാര്ത്ത സമൂഹ മാധ്യമത്തില്‍ വലിയ തോതില്‍ ചര്ച്ച ചെയ്യപ്പെടുകയും ചെയ്തു. 

Leave a Reply

Your email address will not be published. Required fields are marked *

Back to top button