ഖനിത്തൊഴിലാളികള്‍ മണ്ണിനടിയിൽ കുടുങ്ങിയത് 9 ദിവസം; ജീവൻ നിലനിർത്തിയത് കാപ്പിപ്പൊടിയും വെള്ളവുമുപയോഗിച്ച്; ലോകത്തെ ഞെട്ടിച്ച അതിജീവനം

ഒരാൾക്ക് വെള്ളം മാത്രം കുടിച്ച് എത്ര ദിവസം ജീവിക്കാൻ കഴിയും. ഒന്നോ രണ്ടോ ദിവസം എന്നു നമ്മള്‍ ചിന്തിച്ചേക്കാം. എന്നാല്‍ നമ്മുടെ അത്തരം പരിമിതികളെയെല്ലാം തന്നെ തകിടം മറിച്ചിരിക്കുകയാണ്  ഇവിടെ രണ്ട് പേര്‍.  അതിജീവനത്തിന്‍റെ പുതിയ ചരിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അത്തരം ഒരു സംഭവമാണ് ഇപ്പോൾ അന്തർ ദേശീയ മാധ്യമങ്ങളിൽ വാർത്തയാകുന്നത്.  620 അടി താഴ്ചയിൽ മണ്ണിനടിയിൽ കുടുങ്ങിയ ഖനി തൊഴിലാളികളെ ഒമ്പത് ദിവസത്തിനു ശേഷം രക്ഷിച്ച കഥ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

MINING TRAPED 1
ഖനിത്തൊഴിലാളികള്‍ മണ്ണിനടിയിൽ കുടുങ്ങിയത് 9 ദിവസം; ജീവൻ നിലനിർത്തിയത് കാപ്പിപ്പൊടിയും വെള്ളവുമുപയോഗിച്ച്; ലോകത്തെ ഞെട്ടിച്ച അതിജീവനം 1

 ബോങ്വാ എന്ന പട്ടണത്തിലുള്ള ഖനി തകരുന്നത് ഒക്ടോബർ 26നാണ്. അപ്പോൾ ഖനിയുടെ ഉള്ളിൽ 62 ഉം 56ഉം  പ്രായമുള്ള രണ്ടു പേർ കുടുങ്ങിപ്പോയി. ഭൂമിയിൽനിന്ന് 160 മീറ്റർ താഴ്ച്ചയിലാണ് ഇരുവരും കുടുങ്ങിയത്. ഭക്ഷണവും വെള്ളവുമില്ലാതെ മരിക്കും എന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് ക്രാഫ്റ്റില്‍ നിന്നും കാപ്പിപ്പൊടിയും വെള്ളവും ഒഴികിയിറങ്ങിയതെന്ന് ഇവർ പറയുന്നു. ഒലിച്ചിറങ്ങിയ കാപ്പിപ്പൊടിയും വെള്ളവും മൂലം ജീവൻ നഷ്ടമാകാതിരുന്നത് രണ്ടു മനുഷ്യർക്കാണ്. 9 ദിവസത്തോളം കോഫിയുടെ 30 സ്റ്റിക്കുകൾ അവർ ഇരുവരും പങ്കിട്ട് കഴിച്ചു. ഖനിക്കുള്ളിലെ തണുപ്പിൽ നിന്ന് രക്ഷ നേടുന്നതിന് വേണ്ടി ഒരു ഇടുങ്ങിയ ടെൻഡും ഇവർ നിർമ്മിച്ചു.

ഖനിക്കുള്ളിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു എന്ന വിവരം അറിയുന്നത് പിന്നീടാണ്. ഉടൻതന്നെ ഇവര്‍ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരെയും ജീവനോടെ പുറത്തെത്തിക്കാൻ കഴിഞ്ഞതിനുള്ള സന്തോഷം അധികൃതർ പങ്കുവെച്ചു. ഇവർക്ക് ഒരുക്കു മനുഷ്യരുടെ കരുത്താണെന്ന് പ്രസിഡന്റ് പറഞ്ഞു. അതേ സമയം ഒരിക്കലും ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന് കരുതിയതല്ലന്നും  തങ്ങളുടെ പ്രിയപ്പെട്ടവരെ വീണ്ടും കാണാൻ സാധിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലന്നും ഇരുവരും പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button