പറക്കും തളിക മോഡലിൽ കെഎസ്ആർടിസി ബസ്സിനെ അണിയിച്ചൊരുക്കി പണി ഇരുന്നു വാങ്ങി; ഡ്രൈവറുടെ ലൈസൻസിന്റെ കാര്യം തീരുമാനമായി

പറക്കും തളിക എന്ന ചിത്രത്തിലെ വാഹനത്തിന്റെ മോഡലിൽ കെഎസ്ആർടിസി ബസ്സിനെ അണിയിച്ചൊരുക്കി പണി ഇരന്നു വാങ്ങി. വിവാഹ ഓട്ടം കഴിഞ്ഞ് മടങ്ങിയെത്തിയ വാഹനം ഇനി സർവീസിന് അയക്കരുത് എന്ന് കെഎസ്ആർടിസി കോതമംഗലം ഡിപ്പോയിൽ അധികൃതർ അറിയിച്ചു. വാഹനം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സർവീസ് തടഞ്ഞത്. മാത്രമല്ല ഈ വാഹനം ഓടിച്ച ഡ്രൈവറോട് നേരിട്ട് ഹാജരാകണമെന്ന് ആർടിഒ നിർദ്ദേശം നൽകി. ഈ
ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യും എന്നാണ്
ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം രാവിലെയാണ് കെഎസ്ആർടിസി ബസ്സിനെ ദിലീപിന്റെ പറക്കും തളിക എന്ന ചിത്രത്തിലെ താമരാക്ഷൻ പിള്ള ബസ്സിന്റെതുപോലെ അലങ്കരിച്ച് കല്യാണ ഓട്ടത്തിന് പോയത്. ഈ ബസിന്റെ മുകളിൽ ചിത്രത്തിലെതുപോലെ താമരാക്ഷൻ പിള്ള എന്ന ബോർഡും ഉണ്ടായിരുന്നു.

KSRTC DECORATION 1 1 1
പറക്കും തളിക മോഡലിൽ കെഎസ്ആർടിസി ബസ്സിനെ അണിയിച്ചൊരുക്കി പണി ഇരുന്നു വാങ്ങി; ഡ്രൈവറുടെ ലൈസൻസിന്റെ കാര്യം തീരുമാനമായി 1

 സർവീസിന് 10000 രൂപയാണ് ഫീസായി ഈടാക്കുന്നത്. വിവാഹ ഓട്ടത്തിന് ബുക്ക് ചെയ്ത വാഹനത്തിന് ചുറ്റും മരച്ചില്ലകള്‍ വച്ച് കെട്ടി. ബസ്സിനു മുന്നിൽ ബ്രസീൽ , അർജന്റീന എന്നിവയുടെ പതാകകളും കെട്ടിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ചിലരാണ് സംഭവം പോലീസിനെ അറിയിച്ചത്. പോലീസ് ഈ വിവരം മോട്ടോർ വാഹന വകുപ്പിനെ അറിയിച്ചു. പിന്നീട്യാത്രാ മദ്ധ്യേ വാഹനം മോട്ടോർ വാഹന വകുപ്പിന്റെ എയർഫോഴ്സ്മെന്റ് വിഭാഗം തടഞ്ഞു. സംഭവം സമൂഹ മാധ്യമത്തിൽ വൈറലായി മാറിയതോടെ കെഎസ്ആർടിസിക്ക് നേരെ ഉയരുന്നത് വലിയ വിമർശനങ്ങളാണ്. എന്നാൽ തങ്ങൾ വാഹനം മാത്രമാണ് നൽകിയതെന്നും വാഹനം വാടകയ്ക്ക് എടുത്തവർ ആണ് ഇത്തരത്തിലുള്ള അലങ്കാരങ്ങളെല്ലാം വെച്ചു കെട്ടിയതെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button