ഇതിൽ കൂടുതൽ എന്താണ് വേണ്ടത്; വീണ്ടും സമൂഹ മാധ്യമത്തിൽ താരമായി ആലപ്പുഴ ജില്ലാ കളക്ടർ

ആലപ്പുഴ ജില്ലാ കളക്ടർ കൃഷ്ണ തേജ ഐ എ എസ് സമൂഹ മാധ്യമത്തിൽ താരമാണ്. ജില്ലയിൽ കളക്ടറായി ചുമതലയേറ്റത് മുതൽ  നടത്തിയ ഇടപെടലുകളാണ് അദ്ദേഹത്തെ സോഷ്യൽ മീഡിയയിൽ പ്രിയങ്കരനാക്കി മാറ്റിയത്. കഴിഞ്ഞ ദിവസം അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ഒരു ചിത്രം ഇപ്പോൾ വൈറലാണ്. ഒരു സ്ത്രീ അദ്ദേഹത്തിന്റെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്ന ചിത്രമാണ് ഇത്. തനിക്ക് ഇതിൽ കൂടുതൽ എന്താണ് വേണ്ടത് എന്ന തലക്കെട്ടോട് കൂടിയാണ് അദ്ദേഹം ഈ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കു വെച്ചത്.

krishna theja 2
ഇതിൽ കൂടുതൽ എന്താണ് വേണ്ടത്; വീണ്ടും സമൂഹ മാധ്യമത്തിൽ താരമായി ആലപ്പുഴ ജില്ലാ കളക്ടർ 1

കളക്ടർ ചെയ്യുന്ന നല്ല പ്രവര്‍ത്തികളില്‍ ആകൃഷ്ടയായ സ്ത്രീ അദ്ദേഹത്തെ അനുഗ്രഹിക്കുന്നതിന് വേണ്ടിയാണ് ഓഫീസിലെത്തിയത്. ഇതിന്റെ ചിത്രമാണ് കളക്ടർ പങ്കുവെച്ചത്. സോഷ്യൽ മീഡിയ ഈ ചിത്രം ഏറ്റെടുത്തു. കളക്ടർക്ക് സമൂഹ മാധ്യമത്തിൽ അഭിനന്ദന പ്രവാഹമാണ്. ശ്രീരാം വെങ്കിട്ടരാമന് പകരമാണ് കൃഷ്ണ തേജ ആലപ്പുഴയിൽ കളക്ടറായി ചുമതല ഏറ്റെടുത്തത്. ജോലിയിൽ പ്രവേശിച്ചതിന്  ശേഷം അദ്ദേഹം ആദ്യം പുറപ്പെടുവിച്ച ഉത്തരവ് കുട്ടികൾക്ക് വേണ്ടിയുള്ളതായിരുന്നു. ഈ കുറിപ്പ് അദ്ദേഹത്തിന് സമൂഹമാധ്യമത്തിൽ നിരവധി ആരാധകരെ നേടിക്കൊടുത്തു. ഏതാനും ദിവസങ്ങൾക്കു മുൻപ് കളക്ടർ നടത്തിയ ഒരു ഇടപെടൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഒരുഎംബിബിഎസ് വിദ്യാർഥിയുടെ പഠനത്തിനു വേണ്ട ചെലവ് കണ്ടെത്തുന്നതിനു വേണ്ടിയാണ് അദ്ദേഹം ഇടപെടൽ നടത്തിയത്. പത്രത്തിൽ കണ്ട ഒരു വാർത്തയില്‍  നിന്നാണ് കളക്ടർ ആദ്യത്യ ലക്ഷ്മി എന്ന കുട്ടിയെ കുറിച്ച് കൂടുതൽ അറിയുന്നത്.

നീറ്റ് പരീക്ഷയിൽ ഉജ്ജ്വല വിജയം നേടിയ ആദിത്യ ലക്ഷ്മിക്ക് മെഡിക്കൽ പഠനത്തിന് പണം കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ കുറച്ച് വാർത്ത കണ്ട കളക്ടർ ആദിത്യ ലക്ഷ്മിയുടെ പഠനത്തിന് പണം ഒരുക്കി നൽകുകയായിരുന്നു. ഈ വിഷയത്തെക്കുറിച്ച് അദ്ദേഹം തന്റെ സുഹൃത്ത് കൂടിയായ രാമചന്ദ്ര ടെക്സ്റ്റൈൽസ് സിഈ ഓ മനോജുമായി സംസാരിച്ചു. തുടർന്ന് അഞ്ചു വർഷത്തേക്കുള്ള പഠനത്തിന്റെ എല്ലാ ചെലവും നൽകാമെന്ന് മനോജ് കളക്ടർക്ക് ഉറപ്പു നൽകി. ഈ വിവരം കളക്ടർ സമൂഹമാധ്യമത്തിലൂടെ പങ്കു വച്ചിരുന്നു. പഠനത്തിൽ മിടുക്കി ആയിരുന്ന ആദ്യത്യ ലക്ഷ്മിക്ക് ഡോക്ടർ ആകണം എന്നതായിരുന്നു ആഗ്രഹം. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് അതിന് തടസം നിന്നു. ഈ സാഹചര്യത്തിലാണ് ആലപ്പുഴ ജില്ലാ കളക്ടർ കൃഷ്ണ തേജ ഇടപെട്ട് ആദ്യത്യയെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. നേരത്തെയും ഇത്തരത്തിൽതുടർ പഠനത്തിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെ സഹായിക്കുന്നതിന് വേണ്ടി കളക്ടർ രംഗത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button