കാര്യങ്ങൾ കൈവിട്ടു പോകുന്നു; ഈ യാത്ര നരകത്തിലേക്ക്; പരിസ്ഥിതിയെ സംരക്ഷിച്ചില്ലെങ്കിൽ സർവ്വനാശമായിരിക്കും ഫലം; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ

സഹകരിക്കാത്തവർ സർവ്വനാശത്തിലേക്ക് കൂപ്പുകുത്തി വീഴുമെന്ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ സെക്രട്ടറിയായ ജനറൽ അന്റോണിയോ ഗുട്ടാറാസ് അഭിപ്രായപ്പെട്ടു. ഈജിപ്തില്‍ ആരംഭിച്ച കോപ്പ് 27 ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. നമ്മുടെ യാത്ര നരകത്തിന്റെ ഹൈവേയിലൂടെ വളരെ വേഗത്തിൽ ആണെന്ന് ഗുട്ടാറാസ് അഭിപ്രായപ്പെട്ടു.

environment 1
കാര്യങ്ങൾ കൈവിട്ടു പോകുന്നു; ഈ യാത്ര നരകത്തിലേക്ക്; പരിസ്ഥിതിയെ സംരക്ഷിച്ചില്ലെങ്കിൽ സർവ്വനാശമായിരിക്കും ഫലം; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ 1

കഴിഞ്ഞ പ്രാവശ്യം കോപ്പ് 26 സമ്മേളനത്തിൽ വച്ച് എടുത്ത തീരുമാനം നടപ്പിലാക്കുന്നതിന് ഒരു ലോകരാജ്യങ്ങൾക്കും കഴിഞ്ഞിട്ടില്ലെന്നും ഇത് പൊറുക്കാനാവാത്ത അനാസ്ഥയാണെന്നും അദ്ദേഹം സമ്മേളനത്തിൽ പറഞ്ഞു.

തന്റെ രാജ്യത്ത് മുൻ സമ്മേളനത്തിൽ എടുത്ത തീരുമാനങ്ങൾ പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തുറന്നു സമ്മതിച്ചു. അതേസമയം ചെറു രാജ്യങ്ങൾ അടക്കം ഈ അലംഭാവം തുടരുകയാണെന്നും ഇത് ലോക നേതാക്കളിൽ ഉള്ള വിശ്വാസത ഇല്ലാതാക്കിയിരിക്കുകയാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അഭിപ്രായപ്പെട്ടു. ഇപ്പോൾ ആഗോളതാപനം 1.1 സെൽഷ്യസ് ആയി ഉയർന്നു. ഇത് 20100 ആകുമ്പോഴേക്കും 1.5 സെഷൻ സെൽഷ്യസിലേക്ക്  മാറും. ഇത് പല ലോകരാജ്യങ്ങളെയും ഭൂപടത്തില്‍ നിന്നും തുടച്ചു നീക്കുന്നതിന് ഇടയാക്കും. വരുംകാലങ്ങളിൽ ഇതിന്റെ ഭീതിതമായ അവസ്ഥ ഇതിലും വളരെ വലുതായിരിക്കും.

നിലവിലുള്ള കണക്കുകൾ അനുസരിച്ച് ലോകശക്തികളായ രാജ്യങ്ങളാണ് എല്ലാ ഹരിത വാതകങ്ങളും പുറന്തള്ളുന്നത്. ഇത് ദരിദ്ര രാജ്യങ്ങളിലെ പരിസ്ഥിത്തി സന്തുലിതവസ്ഥ തകർക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് സാമ്പത്തിക കുരുക്കിലേക്ക് ഇടുന്നതിനു വേണ്ടിയാണ് ശ്രമിക്കുക എന്നും യു എൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരത്തോളം പരിസ്ഥിതി പ്രവർത്തകർ പങ്കെടുത്ത ഈ ചടങ്ങിൽ എല്ലാവരും ലോക രാജ്യങ്ങളുടെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button