ഭക്ഷണം കൊടുത്തിരുന്ന തെരുവുനായ അപകടത്തിൽ ചത്തു; മനോവിഷമം താങ്ങാനാവാതെ 19 കാരി വാട്ടർ ടാങ്കിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു
ഭക്ഷണം കൊടുത്തിരുന്ന തെരുവുനായ അപകടത്തിൽ ചത്ത വിഷമം താങ്ങാനാവാതെ 19 കാരിയായ വിദ്യാർഥിനി വാട്ടർ ടാങ്കിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. സംഭവം നടന്നത് ഉത്തർപ്രദേശിലെ മീററ്റിലാണ്. ഈ വർഷം നടന്ന നീറ്റ് പരീക്ഷയിൽ വിജയം കരസ്ഥമാക്കി മുംബൈയിൽ കോളേജിൽ കൗൺസിലിംഗ് തുടങ്ങുന്നതിനായി പോകാൻ ഇരിക്കുന്നതിനിടെയാണ് ഗൗരി ത്യാഗി എന്ന വിദ്യാർത്ഥിനി സ്വയം മരണം വരിച്ചത്. ഗൗരി നാളുകളായി ഭക്ഷണം നൽകിവന്നിരുന്ന നായ ഒരു അപകടത്തിൽപ്പെട്ടു ചത്ത മനോവിഷമം താങ്ങാനാവാതെയാണ് ആത്മഹത്യ ചെയ്തത്.
ഗൗരിക്ക് വളർത്തു മൃഗങ്ങളോട് വളരെ ഇഷ്ടമുണ്ടായിരുന്നതായും എപ്പോഴും തെരുവിനായികൾക്ക് ഭക്ഷണം നൽകിവന്നിരുന്നതായും അയൽക്കാർ പറയുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ഗൗരി നടക്കാൻ ഇറങ്ങിയപ്പോഴാണ് താൻ സ്ഥിരമായി ഭക്ഷണം നൽകിയിരുന്ന നായ വാഹനമിടിച്ച് വഴിയിൽ കിടക്കുന്നത് കണ്ടത്. ഗൗരി ഉടൻതന്നെ നായയെ വീട്ടിലേക്ക് കൊണ്ടുവന്നു. മുറിവേറ്റ നായയുമായി വീട്ടിലെത്തിയ ഗൗരി ഒരു മൃഗഡോക്ടറുമായി ആയി ഫോണിൽ സംസാരിച്ചു നായയുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അധികം വൈകാതെ നായയുടെ ജീവൻ നഷ്ടപ്പെടുകയായിരുന്നു. ഗൗരിയുടെ കൈകളിൽ കിടന്നാണ് നായ ജീവൻ വെടിഞ്ഞത്. ഇതോടെ മാനസികമായി തളർന്ന ഗൗരി ആ രാത്രി ആഹാരം പോലും കഴിച്ചിരുന്നില്ല എന്ന് വീട്ടുകാർ പറയുന്നു. വീട്ടിൽ നിന്ന് അര കിലോമീറ്റർ മാത്രം അകലമുള്ള വാട്ടർ ടാങ്കിന് മുകളിൽ നിന്ന് ഗൗരി ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രദേശവാസികളാണ് വാട്ടർ ടാങ്കിന് സമീപത്ത് രക്തത്തിൽ കുളിച്ച് നടക്കുന്ന ഗൗരിയെ കണ്ടെത്തിയത്.