ലോക ജനസംഖ്യ 800 കോടിയിലേക്ക്; ഇന്ത്യ അധികം വൈകാതെ ചൈനയെ കടത്തിവെട്ടും; കണക്കുകള്‍ ഇങ്ങനെ

ലോകത്തെ ആകെ ജനസംഖ്യ 800 കോടിയിലെത്താൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം . ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത് 2022 നവംബർ 15ന് ജനസംഖ്യ 800 കോടിയിലെത്തും എന്നാണ്. 1950ലെ ജനസംഖ്യ 250 കോടിയായിരുന്നു . അതിന്റെ മൂന്നിരട്ടിയാണ് 2022ൽ. ഇത് അഭൂതപൂര്‍വ്വമായ വര്‍ദ്ധനവാണ്.

population 1
ലോക ജനസംഖ്യ 800 കോടിയിലേക്ക്; ഇന്ത്യ അധികം വൈകാതെ ചൈനയെ കടത്തിവെട്ടും; കണക്കുകള്‍ ഇങ്ങനെ 1

നിലവില്‍ ജനസംഖ്യ വര്‍ദ്ധനവിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് നമ്മുടെ അയല്‍ രാജ്യമായ  ചൈനയാണ്. എന്നാൽ വരും വര്‍ഷങ്ങളില്‍ ഇന്ത്യ ചൈനയെ മറികടക്കും എന്നാണ് വിദഗ്ധർ കണക്കു കൂട്ടുന്നത്. കണക്കുകളുടെ അടിസ്ഥാനത്തിലാണ് വിദഗ്ധര്‍ ഇത് സമര്‍ത്ഥിക്കുന്നത്. 

 ലോക ജനസംഖ്യയിൽ ഏറ്റവും കൂടുതൽ സംഭാവന നല്‍കുന്നത് കോങ്കോ ,  എത്യോപ്യ , ഈജിപ്റ്റ് , ഇന്ത്യ , നൈജീരിയ , പാകിസ്ഥാൻ , ഫിലിപ്പീൻസ്,  റ്റാന്‍സാനിയ എന്നെഎ എട്ടു രാജ്യങ്ങളിൽ നിന്നായിരിക്കും എന്നാണ് റിപ്പോർട്ട്.

  ആളുകളുടെ ശരാശരി ആയുസ്സ് വർദ്ധിക്കുന്നതും ആഗോള തലത്തിൽ ജനസംഖ്യ വർദ്ധനവിലേക്ക് നയിക്കുന്ന ഒരു പ്രധാന ഘടകമാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് പതിന്‍മടങ്ങു കൂടുതലാണ്.

1990ല്‍ ഉള്ളതിനേക്കാൾ ഒൻപത് വർഷം കൂടുതലാണ്  2019 ഉള്ള  ഒരു മനുഷ്യന്റെ ശരാശരി ആയുസ്സ് എന്നാണ് കണക്കുകള്‍ . എന്നാൽ    2019 കാലഘട്ടത്തിൽ ഇത് 72.8 വർഷമായി മാറി.  എന്നാൽ 2050 എത്തുന്നതോടെ ഒരു മനുഷ്യന്റെ ശരാശരി ആയുസ്സ് 77.2 വർഷം ആയി വര്‍ദ്ധിക്കുമെന്നും കണക്കു കൂട്ടുന്നു.കഴിഞ്ഞ ദിവസം യൂ എന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഈ നിര്‍ണായക വിവരങ്ങള്‍ ഉള്ളത്. 

Leave a Reply

Your email address will not be published. Required fields are marked *

Back to top button