ഓരോ തെളിവെടുപ്പും ട്രിപ്പ് മോഡിൽ ആസ്വദിച്ച് ഗ്രീഷ്മ; പോലീസ് ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിച്ച കുറ്റവാളി

പാറശാല ഷാരോൺ രാജ് കൊലപാതക കേസിൽ ജയിലിൽ കഴിയുന്ന ഗ്രീഷ്മ പോലീസുകാരെ പോലും അമ്പരപ്പിക്കുകയാണ്. ഓരോ ദിവസവും പോലീസിന്റെ ഒപ്പം തെളിവെടുപ്പിന് ഇറങ്ങുന്ന ഇവർ ഒരു ട്രിപ്പിന് പോകുന്ന മൂഡിലാണ് സമയം ചെലവഴിക്കുന്നത്. രാവിലെ പോലീസിന്റെ ഒപ്പം തെളിവെടുപ്പിന് ഇറങ്ങിത്തിരിക്കുന്ന ഇവർക്ക് കസ്റ്റഡിയിലായ ഒരു പ്രതിയുടെ യാതൊരു ഭാവവുമില്ല. പോലീസിന്റെ ഒപ്പം ചിരിച്ചും കളിച്ചും തമാശകൾ പറഞ്ഞമാണ് ഗ്രീഷ്മ നടക്കുന്നത്. മാത്രമല്ല പോലീസ് വിട്ടുപോയ കാര്യങ്ങൾ അവരെ ഓർമ്മിപ്പിക്കുകയും അഭിനയിച്ചു കാണിക്കുകയും ചെയ്യും.

GREESHMA THELIVIDUPPU 4
ഓരോ തെളിവെടുപ്പും ട്രിപ്പ് മോഡിൽ ആസ്വദിച്ച് ഗ്രീഷ്മ; പോലീസ് ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിച്ച കുറ്റവാളി 1

ഇപ്പോൾ തെളിവെടുപ്പ് നടക്കുന്നത് ശ്രീഷ്മയും ഷാരോൺ രാജും കറങ്ങിയ സ്ഥലങ്ങളിലാണ്. ഇവരും ഒരുമിച്ച് ഫോട്ടോ എടുത്തതും വീഡിയോ ചിത്രീകരിച്ചതുമായ സ്ഥലങ്ങളിൽ തെളിവെടുപ്പ് തുടരുകയാണ്. ആ സമയങ്ങളിൽ ഒന്നും തന്നെ ഗ്രീഷ്മക്ക് യാതൊരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല.

GREESHMA THELIVIDUPPU 3
ഓരോ തെളിവെടുപ്പും ട്രിപ്പ് മോഡിൽ ആസ്വദിച്ച് ഗ്രീഷ്മ; പോലീസ് ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിച്ച കുറ്റവാളി 2

വെട്ടുകാട് പള്ളിയിൽ വെച്ച് ഷാരോൺ രാജിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് താലികെട്ടാൻ സമ്മതിച്ചതെന്ന് ഗ്രീഷ്മ പറയുന്നു. വിവാഹ സമയം നല്ലൊരു ജീവിതമായിരിക്കണം എന്ന് ഷാരോണ്‍ പ്രാർത്ഥിച്ചു കാണുമെന്ന് ഡിവൈഎസ്പി പറഞ്ഞപ്പോൾ, പക്ഷേ തിരിച്ചായിപ്പോയി എന്നായിരുന്നു ഗ്രീഷ്മ നൽകിയ മറുപടി. താലികെട്ടിയ സമയത്താണ് ആദ്യമായി കൊലപാതകത്തെ കുറിച്ചുള്ള പദ്ധതി തന്റെ മനസ്സിൽ വരുന്നതെന്ന് ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കെല്ലാം ഗ്രീഷ്മയുടെ മറുപടി ചിരിച്ചു കൊണ്ടായിരുന്നു.

ആദ്യം ഷാരോണിന് ജ്യൂസിൽ വിഷം നൽകിയപ്പോൾ രുചിവ്യത്യാസം തിരിച്ചറിഞ്ഞ് ഷാരോൺ അത് തുപ്പി കളയുകയായിരുന്നു. ചർദ്ദിക്കുകയും ചെയ്തു. ഇതേക്കുറിച്ച് ഷാരോൺ ചോദിച്ചപ്പോൾ കാലാവധി കഴിഞ്ഞ ജൂസ് ആയിരിക്കുമെന്നാണ് ഗ്രീഷ്മ നൽകിയ മറുപടി. താലികെട്ടിയതിനു ശേഷം ഗ്രീഷ്മയും ഷാരോണും തൃപ്പരപ്പ് ശിവലോകം ഡാമിന് സമീപത്തുള്ള ഒരു റിസോർട്ടിൽ താമസിച്ചിരുന്നതായി മൊഴി നൽകിയിട്ടുണ്ട്. ഇവിടെ എത്തിച്ചും പോലീസ് തെളിവെടുപ്പ് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button