പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉൾപ്പെടെ അറസ്റ്റ് ചെയ്ത് ജപ്തി നടപടി പൂര്‍ത്തിയാക്കണമെന്ന് ബാങ്ക് പ്രതിനിധി; പറ്റില്ലന്നു അഭിഭാഷക കമ്മീഷന്‍; ജപ്തി ചെയ്യാൻ വന്നവർ തമ്മിൽ തർക്കം; ജപ്തി മുടങ്ങി

കോട്ടയം കടുത്തുരുത്തിയിൽ പ്രവാസി മലയാളിയായ പി കെ എബ്രഹാമിന്റെ കുടിവെള്ള ബോട്ടില്‍ കമ്പനി ജപ്തി ചെയ്യാൻ കോടതി ഉത്തരവുമായി എത്തിയ ബാങ്ക് പ്രതിനിധിയും കോടതി കമ്മീഷനായി എത്തിയ അഭിഭാഷകനും തമ്മിൽ തർക്കം. സ്ഥാപന ഉടമയുടെ പെൺമക്കളെ അറസ്റ്റ് ചെയ്യുന്ന ബാങ്ക് പ്രതിനിധിയുടെ ഭീഷണിയെ തുടർന്നാണ് തർക്കം ഉടലെടുത്തത്. ഇരുവർക്കുമിടയിൽ തർക്കം ഉണ്ടായതോടെ ജപ്തി മുടങ്ങുകയും ചെയ്തു.

BANK JAPTHI 2
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉൾപ്പെടെ അറസ്റ്റ് ചെയ്ത് ജപ്തി നടപടി പൂര്‍ത്തിയാക്കണമെന്ന് ബാങ്ക് പ്രതിനിധി; പറ്റില്ലന്നു അഭിഭാഷക കമ്മീഷന്‍; ജപ്തി ചെയ്യാൻ വന്നവർ തമ്മിൽ തർക്കം; ജപ്തി മുടങ്ങി 1

കോട്ടയം കോടതിയിൽ നിന്നും ജപ്തി ഉത്തരവുമായി എത്തിയ ബാങ്ക് പ്രതിനിധിയും അഭിഭാഷക കമ്മീഷനും തമ്മിലാണ് ജപ്തി ചെയ്യാന്‍ എത്തിയ സ്ഥലത്ത് വച്ച്  തർക്കത്തിൽ ഏർപ്പെട്ടത്. അധികൃതർ ജപ്തി നടപടിയായി മുന്നോട്ടു പോകുന്നതിനിടയാണ് തർക്കം ഉണ്ടായത്. അതേ സമയം അവിടെ എബ്രഹാമിന്റെ രണ്ട് പെൺമക്കൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.  എബ്രഹാമിന്റെ രണ്ട് പെണ്‍മക്കളില്‍ ഒരു പെൺകുട്ടി മൈനറും ആയിരുന്നു. ഈ പെൺകുട്ടിയെ ഉൾപ്പെടെ അറസ്റ്റ് ചെയ്ത്  നീക്കണമെന്ന് ബാങ്ക് പ്രതിനിധി അറിയിച്ചു.  കോടതിയിൽ നിന്നും എത്തിയ അഭിഭാഷക  കമ്മീഷൻ ഇത് ശരിയായ നിലപാട് അല്ല എന്ന് അറിയിച്ചു. ഇരുവർക്കും ഇടയിൽ തർക്കം രൂക്ഷമായതോടെ ജപ്തി മുടങ്ങി.

 നേരത്തെ ഒന്നേമുക്കാൽ കോടി രൂപയുടെ വായ്പയാണ് എബ്രഹാം ബാങ്കില്‍ നിന്നും എടുത്തത്. ഈ വായ്പയുടെ പേരിൽ എബ്രഹാമിന്റെ 60 സെന്റ് സ്ഥലവും വീടും ബാങ്ക് ചെയ്തിരുന്നു.  സ്ഥാപനത്തിന്റെ ജപ്തിയിൽ സാവകാശം ആവശ്യപ്പെട്ട് എബ്രഹാം ഹൈക്കോടതിയെ  സമീപിച്ചതിനിടയാണ് ജപ്തി പൂർത്തിയാക്കുന്നതിന് വേണ്ടി ബാങ്ക് അധികൃതർ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button