വസ്ത്രങ്ങൾക്ക് ലിംഗ വ്യത്യാസമില്ല; വർഷങ്ങളായി സ്ത്രീകളെപ്പോലെ വസ്ത്രം ധരിച്ചു നടക്കുന്ന ഒരു ജർമൻ കാരൻ
സ്ത്രീക്കും പുരുഷനും പ്രത്യേകം വസ്ത്രം ആവശ്യമില്ലെന്നും വസ്ത്രങ്ങളുടെ കാര്യത്തിൽ ലിംഗ വ്യത്യാസം നോക്കേണ്ടതില്ലെന്നും നിലപാടെടുക്കുന്ന ഒരു ആധുനിക സമൂഹമാണ് ഇന്ന് നിലവിലുള്ളത്. സ്ത്രീപുരുഷ സമത്വത്തെ അപഗ്രഥിക്കേണ്ടതിന് ലിംഗ ഭേദമില്ലാത്ത വസ്ത്ര സംസ്കാരം ആവശ്യമാണെന്ന് പുരോഗമനവാദികൾ ഉറപ്പിച്ചു പറയുന്നു. എന്നാൽ ഇത്തരത്തിലുള്ള ചർച്ചകൾ തുടങ്ങുന്നതിനും എത്രയോ കാലങ്ങൾക്ക് മുമ്പ് തന്നെ വസ്ത്രധാരണത്തിൽ നമ്മള് കണ്ടുവരുന്ന ലിംഗ വ്യത്യാസത്തെ ജർമ്മൻ കാരനായ മാർക്ക് ബ്രയാൻ മറികടക്കുകയുണ്ടായി. 60 വയസ്സിൽ കൂടുതല്‍ പ്രായമുള്ള ഇദ്ദേഹം കഴിഞ്ഞ ആറു വർഷത്തോളമായി മിനിസ്കര്‍ട്ടും ഹീൽസ് ഉള്ള ഷൂസും ധരിച്ചാണ് ഓഫീസിൽ പോകുന്നത്.
നന്നേ ചെറുപ്പം തൊട്ട് തന്നെ തന്റെ ഫാഷൻ സങ്കൽപ്പങ്ങൾ ആ വിധം ആയിരുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്. ഹീല്‍സ് ഉള്ള ഷൂകൾ ധരിക്കുമ്പോൾ ആദ്യമൊക്കെ സഹപ്രവർത്തകർ അത്ഭുതത്തോടെ നോക്കിയിരുന്നെങ്കിലും പിന്നീട് ആ കാഴ്ച അവർക്ക് ശീലമായി മാറിയെന്ന് ഇദ്ദേഹം പറയുന്നു.
തന്റെ വസ്ത്രധാരണത്തെയും ലൈംഗികതയെയും കൂട്ടിക്കുഴച്ച് കാണേണ്ട കാര്യമില്ല എന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു. ആഡംബര ജീവിതത്തോട് ഭ്രമം ഉള്ള വ്യക്തിയാണ് താൻ. ഭംഗിയുള്ളതിനോട് എല്ലാം തന്നെ ഒരു പ്രത്യേക ഇഷ്ടമുണ്ട്. സ്ത്രീകൾ ഭംഗിയായി നടക്കുന്നത് കാണാൻ വളരെ ഇഷ്ടമാണ്. അതിൽ നിന്നാണ് ഇത്തരം ഒരു വസ്ത്രധാരണ രീതി രൂപപ്പെട്ടത്. താൻ വിവാഹനാണ് ഒരു കുട്ടിയുടെ പിതാവുമാണ്. അതുകൊണ്ടുതന്നെ വസ്ത്രധാരണത്തിന് പ്രത്യേകിച്ച് ശീലങ്ങൾ ഒന്നും പിന്തുടരേണ്ടതില്ല എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെടുന്നത്. വ്യത്യസ്തതയോട് ചെറുപ്പം മുതൽ തന്നെ വല്ലാത്ത ആഭിനിവേശമുണ്ട്. അതുകൊണ്ടാണ് ഈ രീതി പിന്തുടരുന്നതെന്ന് ബ്രയാന്‍ പറയുന്നു.