ഒരു സ്ത്രീകളെയും ഇതുപോലെ ബുദ്ധിമുട്ടിക്കരുത്; നിങ്ങൾ സന്തോഷമായിരിക്കൂ; നാല് കുട്ടികളുടെ അമ്മ കാമുകന് വീഡിയോ സന്ദേശം അയച്ചതിന് ശേഷം ആത്മഹത്യ ചെയ്തു

 സ്വകാര്യ ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കാമുകന് വീഡിയോ സന്ദേശം അയച്ചതിനു ശേഷം നാല് കുട്ടികളുടെ അമ്മ ആത്മഹത്യ ചെയ്തു. ചാമുണ്ടേശ്വരി എന്ന 35 കാരിയാണ് കാമുകന്‍റെ ഭീഷണിയെ തുടര്ന്ന് ആത്മഹത്യ ചെയ്തത്. ചാമുണ്ഠേശ്വരി ബാംഗ്ലൂരിൽ ഉള്ള ഒരു ബ്യൂട്ടി പാർലറിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇവരുടെ കാമുകനായിരുന്ന മല്ലികാർജുന്റെ ഭീഷണിയെ തുടർന്നാണ് സ്വയം മരണം വരിച്ചത്. കാമുകനെതിരെ യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

women suiside 2 1
ഒരു സ്ത്രീകളെയും ഇതുപോലെ ബുദ്ധിമുട്ടിക്കരുത്; നിങ്ങൾ സന്തോഷമായിരിക്കൂ; നാല് കുട്ടികളുടെ അമ്മ കാമുകന് വീഡിയോ സന്ദേശം അയച്ചതിന് ശേഷം ആത്മഹത്യ ചെയ്തു 1

ബ്യൂട്ടി പാർലറിൽ ജോലി ചെയ്തു വന്നിരുന്ന ചാമുണ്ഠേശ്വരി കുറച്ചു മാസങ്ങൾക്ക് മുൻപ് മാത്രമാണ് നെല്ലൂർ സ്വദേശിയായ മല്ലികാർജുനനെ പരിചയപ്പെടുന്നത്. അധികം വൈകാതെ തന്നെ ഇരുവരും പ്രണയത്തിലായി. ഇരുവരും കൂടുതല്‍ അടുത്തു. ഈ അവസരം മുതലെടുത്ത് കാമുകന്‍ യുവതിയുടെ ചില സ്വകാര്യ ഛിത്രങ്ങള്‍ പകര്‍ത്തി. പിന്നീട് ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. പണം തന്നില്ലങ്കില്‍ ഇത് പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് മല്ലികാര്‍ജുനന്‍  ചാമുണ്ഡേശ്വരിയിൽ നിന്നും പണം ആവശ്യപ്പെട്ടു. ആദ്യം ചെറിയ തുക ആവശ്യപ്പെട്ട ഇയാള്‍ പിന്നീട് ലക്ഷങ്ങൾ ചോദിക്കാൻ തുടങ്ങിയതോടെ യുവതി കൈമലർത്തി. പണം തന്നില്ലെങ്കിൽ സ്വകാര്യ ദൃശ്യങ്ങൾ പരസ്യമാക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. ഒടുവിൽ മറ്റു മാർഗ്ഗമില്ലാതെ ചാമുണ്ഡേശ്വരി ആത്മഹത്യ ചെയ്യുക ആയിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുന്പ് ഒരു സെല്‍ഫി വീഡിയോ ചാമുണ്ഠേശ്വരി കാമുകന് അയച്ചു.  നിങ്ങള്‍ സന്ധോശമായി ഇരിക്കാനും മറ്റ് സ്ത്രീകളെ ഇത്തരത്തിൽ ബുദ്ധിമുട്ടിക്കരുത് എന്നും യുവതി അയച്ച വീഡിയോയില്‍ പറയുന്നു. മല്ലികാര്‍ജ്ജുനന്‍ ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്.  

Leave a Reply

Your email address will not be published. Required fields are marked *

Back to top button