600 വർഷം പഴക്കമുള്ള വിഗ്രഹത്തിന് പറഞ്ഞുറപ്പിച്ചത് 15 കോടി; മുന്‍ നിശ്ചയിച്ചത് പ്രകാരം വിഗ്രഹം വാങ്ങാൻ രഹസ്യമായി എത്തിയ ആളിനെ കണ്ട് മോഷ്ട്ടാവ് ഞെട്ടി

600 വർഷത്തിലധികം പഴക്കമുള്ള  വിഗ്രഹം വില്പന നടത്താൻ ശ്രമിച്ച ആളിനെ പോലീസ് അതി വിദഗ്ദമായി പിടികൂടി. തമിഴ്നാട് ഈറോഡ് സ്വദേശിയായ പളനിച്ചാമി യാണ് പോലീസ് പിടിയിലായത്. വിഗ്രഹം വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ്  പോലീസിന്റെ പ്രത്യേകസംഘം ഇയാളെ പിടികൂടിയത്.

police caught 1 1 1
600 വർഷം പഴക്കമുള്ള വിഗ്രഹത്തിന് പറഞ്ഞുറപ്പിച്ചത് 15 കോടി; മുന്‍ നിശ്ചയിച്ചത് പ്രകാരം വിഗ്രഹം വാങ്ങാൻ രഹസ്യമായി എത്തിയ ആളിനെ കണ്ട് മോഷ്ട്ടാവ് ഞെട്ടി 1

പളനിച്ചാമി വിഗ്രഹം വില്‍പ്പന നടത്താൻ ശ്രമിക്കുന്ന കാര്യം നേരത്തെ തന്നെ പോലീസ് മണത്തറിഞ്ഞിരുന്നു. ഇതോടെ അന്വേഷണസംഘം തന്നെ വിഗ്രഹം വാങ്ങാൻ എന്ന വ്യാജേന പ്രതിയെ സമീപിച്ചു.15 കോടി രൂപ പറഞ്ഞു ഉറപ്പിക്കുകയും ചെയ്തു. പളനിച്ചാമി പറഞ്ഞതനുസരിച്ച് വിഗ്രഹം വാങ്ങാൻ എത്തിയപ്പോഴാണ് വാങ്ങാന്‍ എത്തിയത് പോലീസ് ആണെന്ന് മനസിലാകുന്നത്.

ഈ അപൂര്‍വ്വ വിഗ്രഹം പളനിച്ചാമി മോഷ്ടിച്ചത് കർണാടകത്തിലെ മാണ്ഡ്യയിലുള്ള ഒരു ക്ഷേത്രത്തിൽ നിന്നാണ്. വളരെ നാളുകളായി പോലീസ് പ്രതിക്കു വേണ്ടിയുള്ള തിരച്ചിലിൽ ആയിരുന്നു. പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചപ്പോൾ മുതൽ തന്നെ വിശദമായി അന്വേഷിച്ചു വരികയായിരുന്നു അന്വേഷണ സംഘം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിഗ്രഹ കള്ളക്കടത്തു കാരുമായി പ്രതിക്ക് ബന്ധമുണ്ടോ എന്ന കാര്യം പോലീസ് സംശയിക്കുന്നുണ്ട്. ഇതിന് പിന്നിൽ വൻ റാക്കറ്റ് തന്നെയാണ് എന്ന അനുമാനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്. രാജ്യാന്തര തലത്തിലുള്ള കണ്ണികൾ ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസിന് സംശയമുണ്ട്. പളനിചാമിയെ വിശദമായ ചോദ്യം ചെയ്തെങ്കിൽ മാത്രമേ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. ഇയാളുടെ ഇടപാടുകൾ എല്ലാം തന്നെ പോലീസ് പരിശോധിച്ച് വരികയാണ്. രാജ്യാന്തര തലത്തില്‍ ഉള്ള വിഗ്രഹ കള്ളക്കടത്തുകാരുമായുള്ള ഇയാളുടെ ബന്ധം ഉടൻ പുറത്തു കൊണ്ടുവരുമെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button