ഇത് സ്വര്‍ണ്ണച്ചുരിദാര്‍; സ്വർണ്ണക്കടത്തിന്റെ പുതു രീതി; മെറ്റൽ ഡിറ്റക്ടറിയിൽ പോലും തെളിഞ്ഞില്ല; ഒടുവിൽ യുവതി പോലീസ് പിടിയിലായത് ഇങ്ങനെ
കേരളത്തിലെ വിവിധ വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തുന്നതിന് പുത്തൻ വഴികൾ തേടുകയാണ് ഇപ്പോള്‍ കള്ളക്കടത്തുകാർ. ഓരോ ദിവസവും ഇതുമായി ബന്ധപ്പെട്ട പുതിയ വാർത്തകൾ പുറത്തു വരുന്നുണ്ട്. കഴിഞ്ഞ ദിവസം വസ്ത്രത്തിൽ സ്വർണ്ണ മിശ്രിതം തേച്ചു പിടിപ്പിച്ച് കടത്താൻ ശ്രമിച്ച സ്ത്രീയെ കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് അധികൃതർ പിടികൂടിയിരുന്നു. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥ നടത്തിയ വിശദ പരിശോധനയാണ് ഒടുവില്‍ തട്ടിപ്പ് പുറത്തറിഞ്ഞത്.
രാസവസ്തുവിൽ അലിയിപ്പിച്ചതിനു ശേഷം ചോക്ലേറ്റ് നിറത്തിൽ അലങ്കരിച്ചാണ് സ്വർണം കലർന്ന മിശ്രിതം വസ്ത്രത്തിൽ തേച്ചു പിടിപ്പിച്ചിരിക്കുന്നത്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിച്ചിട്ടും ഇത് കണ്ടെത്താൻ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥ ഇവർ ധരിച്ചിരുന്ന ചുരിദാർ അഴിച്ചു പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്റെ യഥാർത്ഥ ചിത്രം പുറത്തറിയുന്നത്. ഇത്തരം ഒരു കള്ളക്കടത്ത് രീതി സംസ്ഥാനത്ത് ആദ്യമാണ്.
രാസവസ്തുവിന്റെ ലായനിയിൽ അലിയിപ്പിച്ചതിനു ശേഷം അത് ചോക്ലേറ്റ് നിറത്തിൽ അലങ്കരിച്ച സ്വർണ്ണ മിശ്രിതം വസ്ത്രം കത്തിക്കുമ്പോൾ വേര്‍തിരിക്കാന്‍ കഴിയുന്ന വിധത്തിലാണ് തേച്ചു പിടിപ്പിച്ചിരിക്കുന്നത് . ഈ വസ്ത്രത്തിൽ നിന്നും രണ്ട് കിലോ 100ഗ്രാം മിശ്രിതമാണ് അധികൃതർ പിടികൂടിയത് . ഈ മിശ്രിതത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന സ്വർണം ഒരു കിലോയോളം വരും. ഇതിന് 50 ലക്ഷത്തോളം വില വരും. ഈ സ്ത്രീ ക്കെതിരെ അധികൃതര്‍ കേസെടുത്തിട്ടുണ്ട്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നവരെ കണ്ടെത്താനുള്ള കൂടുതൽ അന്വേഷണത്തിലാണ് ഇപ്പോള്‍ അധികൃതർ.