ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം; പണം നൽകിയിട്ടല്ല ദിലീപിനു വേണ്ടി സംസാരിക്കുന്നത്; ദിലീപിന് വേണ്ടി സംസാരിക്കുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി സജി നന്ദ്യാട്ട്
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചകളിൽ ദിലീപിന് വേണ്ടി ചർച്ചകളിൽ പങ്കെടുക്കുന്ന വ്യക്തിയാണ് സജി നന്ദ്യാട്ട്. എന്റെ പേരിൽ പലപ്പോഴും വിമർശനങ്ങളും ആക്ഷേപങ്ങളും അദ്ദേഹം കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇതിന് മറുപടി പറയുകയാണ് അദ്ദേഹം.
ഈ കേസിൽ ദിലീപിന് യാതൊരു റോളും ഇല്ലന്നറിയാം. അദ്ദേഹത്തെ ഇതിൽ ആരോ പെടുത്തിയതാണ് എന്ന ബോധ്യം ഉണ്ടായിരുന്നു. എങ്കിലും ചാനൽ ചർച്ചകളിൽ പോകാൻ ആഗ്രഹിച്ചിരുന്നില്ലന്ന് സജി നന്ത്യാട്ട് പറയുന്നു. ദിലീപിന്റെ ഭാഗം പറയുന്നതിന് ചർച്ചയ്ക്ക് വരാൻ പലരോടും ആവശ്യപ്പെട്ടെങ്കിലും എല്ലാവരും നിരസിക്കുക ആയിരുന്നു. ഇതിനിടെയാണ് തന്നോട് ഈ ചർച്ചയിൽ പങ്കെടുക്കാമോ ചാനല്‍ അവതാരകന്‍ തിരക്കിയത്.
ഈ കേസിൽ ദിലീപ് നിരപരാധിയാണെന്ന് ദിലീപിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരിൽ നിന്ന് തന്നെ വിവരം ലഭിച്ചിരുന്നു. എങ്കിലും ചർച്ചയ്ക്ക് പോകണോ എന്ന കാര്യം വളരെയധികം ചിന്തിച്ചിരുന്നു. പിന്നീട് മാധ്യമപ്രവർത്തകന്‍റെ നിർബന്ധത്തിന് വഴങ്ങിയാണ് ഈ ചർച്ചയിൽ പങ്കെടുക്കാൻ പോയതെന്ന് അദ്ദേഹം പറയുന്നു. സമൂഹത്തിലുള്ള എല്ലാവരും ദിലീപിനെതിരെ സംസാരിക്കുമ്പോൾ അദ്ദേഹത്തെ അനുകൂലിച്ച് സംസാരിക്കുക എന്നത് ഒരു വലിയ സാഹസമായിരുന്നു. പലരും ഇത് വേണോ എന്ന് ചോദിച്ചെങ്കിലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന തോന്നൽ ഉള്ളതുകൊണ്ടാണ് താൻ ദിലീപിന് വേണ്ടി സംസാരിച്ചതെന്ന് സജി നന്ധ്യാട്ട് പറയുന്നു.
ദിലീപിന് വേണ്ടി സംസാരിക്കുന്നതിൽ നിന്ന് പിന്മാറാൻ പലപ്പോഴും സമ്മർദ്ദം ഉണ്ടായിട്ടുണ്ട്. താൻ ദിലീപിന്റെ കയ്യിൽ നിന്നും പണം വാങ്ങി ചർച്ചയ്ക്ക് വന്നതാണ് എന്ന തരത്തിൽ പ്രചരണം ഉന്നയിച്ച് പലരും പിന്മാറ്റാൻ പ്രേരിപ്പിച്ചിരുന്നു. എന്നാൽ പിന്മാറുന്നത് ഭീരുത്വമാണ് എന്ന ബോധ്യമുണ്ട്. പക്ഷേ ഈ കേസിൽ ദിലീപ് നിരപരാധിയാണ് എന്ന വിശ്വാസമുണ്ട്. ആ വിശ്വാസം ശരിവെക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
ദിലീപുമായി ഒരു ബന്ധവുമില്ല. അദ്ദേഹം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ ഒരു അംഗമാണ്. ഈ മേഖലയിൽ നിൽക്കുന്ന ഒരാൾ എന്ന നിലയിൽ ദിലീപിന്റെ സ്വഭാവത്തെ കുറച്ച് അറിയാം. അതുകൊണ്ടുതന്നെ ദിലീപിനെ പിന്തുണയ്ക്കുക എന്നത് ധാർമികതയുടെ പ്രശ്നമാണ്. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം പക്ഷേ നിരപരാധി ആണെങ്കിൽ വെറുതെ വിടുകയും വേണമെന്ന് സജി നന്ത്യാട്ട് അഭിപ്രായപ്പെട്ടു.