ട്വിറ്ററിൽ നിന്നും ‘മാസ്റ്റോഡോണി’ലേക്ക് ആളുകള്‍ കുടിയേറുന്നു; കൊഴിഞ്ഞു പോക്ക് തുടര്‍ന്നു; മാസ്റ്റോഡോൺ എന്താണ്; അറിയാം
എലോൺ മസ്ക് ഏറ്റെടുത്തതിനു ശേഷം ട്വിറ്ററിൽ വരുത്തിയ മാറ്റങ്ങൾ ഉപഭോക്താക്കളിൽ കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ട്വിറ്ററിൽ മസ്ക് വരുത്തിയ മാറ്റങ്ങളാണ് ഉപഭോക്താക്കളെ വെറുപ്പിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ഇനിമുതൽ അടിസ്ഥാന ഫീച്ചേഴ്സ്നു പോലും പണം നൽകേണ്ട സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്. ഇത് ഈ പ്ലാറ്റ്ഫോമിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചു. പണം നൽകിയാൽ ആർക്കും
ബ്ലൂ ടിക്ക് വേരിഫിക്കേഷൻ ലഭിക്കും എന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ ദിവസം യേശുക്രിസ്തുവിന്റെ പേരിൽ ബ്ലൂ ടിക്ക് ലഭിച്ച ഒരു അക്കൗണ്ട് സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു. ഇതോടെ ട്വിറ്ററിന് വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി. ഇതോടെയാണ് ട്വിറ്ററിന് ഒരു ബദൽ എന്ന നിലയിലേക്ക് ആളുകൾ ചിന്തിച്ചു തുടങ്ങിയത്. അതിനുള്ള ഉത്തരമായി പലരും കാണുന്നത് മാസ്റ്റോഡോൺ എന്ന പ്ലാറ്റ്ഫോമാണ്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ തന്നെ മൂന്ന് ലക്ഷത്തിലധികം ഉപഭോക്താക്കളാണ് ഈ പ്ലാറ്റ്ഫോമിലേക്ക് എത്തിയത്.
ട്വിറ്ററിൽ നിന്നും നേരിയ വ്യത്യാസം മാത്രമുള്ള ഒരു മൈക്രോ ബ്ലോഗ് സൈറ്റ് ആണ് ഇത് . 18 വയസ്സിന് മുകളിൽ പ്രായമുള്ള ആർക്കും ഇതിൽ ചേരാൻ കഴിയും. വീഡിയോ പോസ്റ്റ് ചെയ്യാനും , ഫോട്ടോയും മറ്റും പങ്കുവെക്കാനും ഇതിലൂടെ സാധിക്കും. ഇതിലെ ക്യാരക്ടർ ലിമിറ്റ് ട്വിറ്ററിനെ അപേക്ഷിച്ചു വളരെ കൂടുതലാണ്. 5000 ക്യാരക്ടേഴ്സ് വരെ ഇതിൽ സാധ്യമാണ്. ട്വിറ്ററിൽ ഉള്ള ബ്ലൂടിക്ക് പോലെയുള്ള ഫീച്ചർ ഇതിലില്ല.