പ്രത്യുൽപാദനശേഷിയെ തകര്‍ക്കുന്ന ലൈംഗിക രോഗം; ആരോഗ്യ വിദഗ്ധർ നല്‍കുന്നത് ശക്തമായ മുന്നറിയിപ്പ്

ക്ല മീഡിയ എന്ന രോഗം കെനിയില്‍ ഉള്ളവരുടെ പ്രത്യുൽപാദന ശേഷിയെ  കുറയ്ക്കുന്നതായി കണ്ടെത്തൽ. കഴിഞ്ഞ ദിവസമായി ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത് .  രോഗബാധിതരായവർക്ക് ചികിത്സ ലഭിക്കുന്നില്ല എന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഈ ലോകം വ്യന്ധതയ്ക്കും മറ്റ് ലൈംഗിക ശേഷിക്കുറവുകൾക്കും കാരണമാകും എന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

chlamydia disease 1
പ്രത്യുൽപാദനശേഷിയെ തകര്‍ക്കുന്ന ലൈംഗിക രോഗം; ആരോഗ്യ വിദഗ്ധർ നല്‍കുന്നത് ശക്തമായ മുന്നറിയിപ്പ് 1

ക്ല മീഡിയ ബാധിച്ച 70% സ്ത്രീകൾക്കും രോഗലക്ഷണങ്ങൾ പ്രകടമല്ല . ഇതുതന്നെയാണ് ഗവേഷകരെ വല്ലാതെ ആശങ്കയില്‍ ആഴ്ത്തുന്നതും. ലൈംഗിക വേഴ്ചയിൽ ഏർപ്പെടുന്നതിലൂടെയാണ് ഈ രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. ലൈംഗീക വേളയില്‍ പുറപ്പെടുവിക്കുന്ന ശ്രവങ്ങളാണ് പ്രധാന രോഗ വാഹകര്‍.  ഈ രോഗ ലക്ഷണം ഉള്ളവരിൽ മൂത്രമൊഴിക്കുമ്പോൾ ഉദരഭാഗത്ത് വേദന അനുഭവപ്പെടും. ചിലരിൽ ചില ശ്രവങ്ങളും മറ്റ് ചിലരില്‍ രക്തസ്രാവവും  ഉണ്ടാകും.

chlamydia disease 2
പ്രത്യുൽപാദനശേഷിയെ തകര്‍ക്കുന്ന ലൈംഗിക രോഗം; ആരോഗ്യ വിദഗ്ധർ നല്‍കുന്നത് ശക്തമായ മുന്നറിയിപ്പ് 2

ലബോറട്ടറിയിൽ പരിശോധിക്കുന്നതിലൂടെ മാത്രമേ ഈ രോഗം കണ്ടെത്താൻ കഴിയൂ. പക്ഷേ ഇതിന്റെ പരിശോധനയ്ക്ക് ചിലവ് വളരെ കൂടുതലാണ് എന്നതും ഒരു പ്രതിബന്ധമാണ്. യുവാക്കൾക്കിടയിൽ എസ്ടിഡിയുടെ നിരക്ക് വളരെ കൂടുതലാണ്. ഇതും വലിയ തോതിലുള്ള ആശങ്കക്കു കരണമാണ്. ലൈംഗിക  ബന്ധത്തിലൂടെ പകരുന്ന ഒരു അണുബാധയാണ് ക്ല മീഡിയ. ഈ രോഗം ചികിത്സിച്ചു ഭേദമാക്കാൻ കഴിയും. പക്ഷേ പ്രാരംഭ ഘട്ടത്തിൽ തന്നെ ഇത് കണ്ടെത്താൻ കഴിയണം. അല്ലാത്തപക്ഷം രോഗം കൂടുതൽ സങ്കീർണമായി മാറും. രോഗ ബാധിതരില്‍ വലിയ തോതിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഐ‌ടി‌യു സൃഷ്ടിക്കും.   യോനി ശ്രവത്തിലൂടെയും ശുക്ലത്തിലൂടെയും ആണ് ഈ രോഗത്തിന് കാരണമാകുന്ന ബാക്ടീരിയകൾ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button