സാനിയ – ഷൊയ്ബ്  ബന്ധത്തിനിടയില്‍ ഒരു മൂന്നാമൻ; ആയിഷ ഒമർ; ആരാണ് ഇവര്‍

പ്രമുഖ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാൻ ക്രിക്കറ്റ് താരം  ഷൊയ്ബ് മാലിക്കും തമ്മില്‍ വേര്‍പിരിഞ്ഞു എന്ന വാർത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമത്തിൽ നിറയുകയാണ്. ഇതിന്റെ ഭാഗമായി പല പ്രചരണങ്ങളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തു വന്നിട്ടുണ്ടെങ്കിലും ഇരുവരുടെയും  ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല. ഇങ്ങനെയിരിക്കയാണ് പ്രമുഖ പാക്കിസ്ഥാൻ സിനിമാ താരം ആയിഷ ഒമറിന്റെ പേര് ഈ വിഷയത്തിൽ ഉയര്‍ന്നു വരുന്നത്. ആയിഷയാണ് ഇരുവർക്കും ഇടയിലെ മൂന്നാമൻ എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നു. ശരിക്കും ആരാണ് ആയിഷ ഒമർ.

SANIYA MIRSA 2
സാനിയ - ഷൊയ്ബ്  ബന്ധത്തിനിടയില്‍ ഒരു മൂന്നാമൻ; ആയിഷ ഒമർ; ആരാണ് ഇവര്‍ 1

ഒരു വർഷം മുൻപ് ഷൊയ്ബ് മാലിക്കും ഐഷാ ഒമറും ഒരു ഫോട്ടോ ഷൂട്ടിന് വേണ്ടി സഹകരിച്ചിരുന്നു. ഈ ചിത്രങ്ങൾ അടുത്തിടെ ഇന്റർനെറ്റില്‍ വൈറലായി മാറിയിരുന്നു. ഇരുവർക്കും ഇടയില്‍ ഉള്ള രഹസ്യബന്ധം ആണ്  സാനിയയുടെ ദാമ്പത്യ ജീവിതത്തിൽ വിലങ്ങു തടിയായി മാറിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഐഷ പാക്കിസ്ഥാനിലെ ശത കോടീശ്വരി കളിൽ  ഒരാളുമാണ്.

Sania Mirza Shoaib Malik and Izhaan Mirza Malik
സാനിയ - ഷൊയ്ബ്  ബന്ധത്തിനിടയില്‍ ഒരു മൂന്നാമൻ; ആയിഷ ഒമർ; ആരാണ് ഇവര്‍ 2

2021ൽ നടന്ന ഫോട്ടോഷൂട്ടില്‍ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു.  ഓക്കേ പാക്കിസ്ഥാൻ എന്ന മാഗസിനു വേണ്ടിയാണ് ഇത് ചിത്രീകരിക്കപ്പെട്ടത്. വളരെ ബോൾഡ് ആയിട്ടാണ് ഇരുവരും ഈ ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. ഐഷ സിനിമ താരം ആകുന്നതിനു മുൻപ് ഒരു ഗായിക എന്ന നിലയിൽ പ്രശസ്തയായിരുന്നു. മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റനും ആയിഷിയും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിൽ ഇപ്പോൾ വാർത്തകൾ വ്യാപകമാണ്.  എന്നാൽ ഐഷയുടെ ഭാഗത്തുനിന്നും ഈ വാർത്തകളുമായി ബന്ധപ്പെട്ട് യാതൊരു  പ്രതികരണവും ഉണ്ടായിട്ടില്ല. ഐഷ ഇത് നിഷേധിക്കാത്തത് കൊണ്ട് തന്നെ ഇരുവര്‍ക്കും ഇടയില്‍  രഹസ്യബന്ധം നിലനിൽക്കുന്നുണ്ട് എന്നാണ് പല വാർത്താ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button